Saturday, July 20, 2019 Last Updated 20 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 02.02 AM

കലക്‌ടറുടെ കനിവില്‍ നാരായണന്‍ വൃദ്ധസദനത്തിലെത്തി

uploads/news/2019/07/323292/m2.jpg

വേങ്ങര : ആറ്‌ മക്കളുണ്ടായിട്ടും തൊണ്ണൂറ്റിയഞ്ചിലും അഭയം വൃദ്ധസദനത്തില്‍. നോക്കാന്‍ ആരുമില്ലാതെ പറപ്പൂര്‍ സ്വദേശി തൊണ്ണൂറ്റിയഞ്ചു വയസ്സായ നാരായണ നാണ്‌ വൃദ്ധ സദനം അഭയ കേന്ദ്രമായത്‌. ജില്ലാ കലക്‌ടറുടെ പ്രത്യേക ഉത്തരവിലാണ്‌ മക്കളുള്ള നാരായണന്‌ തവനൂര്‍ വൃദ്ധ സദനത്തില്‍ അഡ്‌മിഷന്‍ തരപ്പെട്ടതു. തിരൂരങ്ങാടി താലൂക്‌ ആശുപത്രിയില്‍ രണ്ട്‌ ആഴ്‌ചയോളമായി ചികിത്സയില്‍ കഴിയുകയായിരുന്ന ഇയാളെ സന്നദ്ധപ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ തവനൂരിലെ അഗതി മന്ദിരത്തിലെത്തിക്കുകയായിരുന്നു.
പറപ്പൂര്‍ ഇരിങ്ങല്ലൂരില്‍ അവശ നിലയില്‍ കഴിയുകയായിരുന്ന നാരായണനെ നാട്ടുകാരാണ്‌ തിരൂരങ്ങാടി താലൂക്‌ ആശുപത്രിയിലെത്തിച്ചത്‌. ഇവിടെ സന്നദ്ധ പ്രവര്‍ത്തക ഷാഹിനയുടെ നേതൃത്വത്തില്‍ സമയത്തിനു ഭക്ഷണവും പരിചരണവും ലഭിച്ചതോടെ ആരോഗ്യനില വീണ്ടെടുത്ത ഇയാളെ മക്കളുടെ സംരക്ഷണത്തില്‍ ഏല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും മക്കളാരും ഏറ്റെടുക്കാന്‍ തയ്യാറായില്ല.
ഇതോടെ വേങ്ങരയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ എ.പി. അബൂബക്കര്‍, പറപ്പൂര്‍ പഞ്ചായയത്തംഗം പി.പി. റിയാസ്‌, പവിത്രന്‍ തിരുരങ്ങാടി, ഷാഹിന ചെമ്മാട്‌ എന്നിവര്‍ ചേര്‍ന്ന്‌ തവനൂര്‍ അഗതി മന്ദിരത്തില്‍ കൊണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും മക്കള്‍ ജീവിച്ചിരിപ്പുള്ളതിനാല്‍ പ്രവേശനം ലഭിച്ചില്ല. ഒടുവില്‍ ജില്ലാ കല്‌കടറുമായി നേരില്‍ ബന്ധപ്പെട്ടു സ്‌പെഷ്യല്‍ ഉത്തരവ്‌ വാങ്ങിയാണ്‌ ഇയാളെ അഗതി മന്ദിരത്തില്‍ പ്രവേശിപ്പിക്കാനായത്‌. നാല്‌ മക്കളായ ശേഷം ആദ്യ ഭാര്യയുമായി അകന്നു മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. ഈ ബന്ധത്തിലും രണ്ടു മക്കള്‍ ഉണ്ട്‌. പിന്നീട്‌ അവരുമായും അകന്നതോടെയാണ്‌ ഇയാളെ കുടുംബം കൈവിട്ടതെന്നു നാട്ടുകാര്‍ പറയുന്നു

Ads by Google
Advertisement
Saturday 20 Jul 2019 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW