Saturday, July 20, 2019 Last Updated 8 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 02.00 AM

സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പ്‌; മെമ്പര്‍ഷിപ്പില്‍ ക്രമക്കേടെന്ന്‌ പരാതി

ഓയൂര്‍: വെളിയം റീജിയണല്‍ സര്‍വീസ്‌ സഹകരണബാങ്കില്‍ ഓഗസ്‌റ്റ് 11നു നടക്കുന്ന തെരഞ്ഞെടുപ്പിനുവേണ്ടി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്നും വോട്ടര്‍പട്ടിക പരിശോധിക്കുവാനുളള നടപടിയുണ്ടാകണമെന്നും ആര്‍.എസ്‌.പി. വെളിയം ലോക്കല്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
റിട്ടേണിങ്‌ ഓഫീസര്‍ തെരഞ്ഞെടുപ്പിന്‌ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക ഏകപക്ഷീയമാണെന്നും വോട്ടര്‍പട്ടികയ്‌ക്കെതിരെ പരാതി നല്‍കിയിട്ടും വേണ്ട നടപടി സ്വീകരിക്കാത്തതിന്റെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷനു പരാതി നല്‍കി. ഇപ്പോള്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ 21,000 പേരാണുള്ളത്‌. ഇതില്‍ അയ്യായിരത്തിലധികം വോട്ടര്‍മാര്‍ മരണപ്പെട്ടതും കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സ്‌ഥലത്തില്ലാത്തവരും ആയിരത്തില്‍പരം പേര്‍ പരിധിക്ക്‌ വെളിയിലുള്ളവരുമാണ്‌. അതിനാല്‍ വോട്ടര്‍ പട്ടിക പരിശോധിച്ച്‌ കള്ളവോട്ടുകള്‍ ഒഴിവാക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. വെളിയം ഉദയകുമാര്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു.

Ads by Google
Advertisement
Saturday 20 Jul 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW