Saturday, July 20, 2019 Last Updated 6 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 02.00 AM

കനത്ത മഴ: ജില്ലയില്‍ കടലാക്രമണം രൂക്ഷം

കൊല്ലം: കനത്ത മഴയെത്തുടര്‍ന്ന്‌ ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി. കടലാക്രമണം രൂക്ഷമായ ആലപ്പാട്‌് 150-ഓളം വീടുകളില്‍ വെള്ളം കയറി. കടല്‍ 50 മീറ്ററോളം കരയിലേക്ക്‌ കയറിയിട്ടുണ്ട്‌. നിരവധി വീടുകളിലെ വീട്ടുപകരണങ്ങള്‍ വെള്ളത്തില്‍ ഒഴുകിപോയി. പുലിമുട്ടും കടല്‍ഭിത്തിയും ഇല്ലാത്തതാണ്‌ കടലാക്രമണത്തിന്റെ പ്രധാനകാരണമെന്ന്‌ നാട്ടുകാര്‍ ആരോപിച്ചു. വീടുകളിലേക്കും റോഡിലും വെള്ളം കയറിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തെ റോഡ്‌ ഉപരോധിച്ചാണ്‌ നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്‌. മേഖലയില്‍ രണ്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്‌. ദുരിതബാധിതപ്രദേശത്തെ ജനങ്ങളെ ഇവിടേക്ക്‌ മാറ്റാനാണ്‌ അധികൃതരുടെ തീരുമാനം.

Ads by Google
Advertisement
Saturday 20 Jul 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW