Saturday, July 20, 2019 Last Updated 58 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.59 AM

വിദ്യാര്‍ഥി ആത്മഹത്യക്ക്‌ ശ്രമിച്ച സംഭവം: ഇരിട്ടി പ്രഗതി കോളജിലേക്ക്‌ എസ്‌.എഫ്‌.ഐ. പ്രതിേഷേധ മാര്‍ച്ച്‌

ഇരിട്ടി: വിദ്യാര്‍ത്ഥി ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇരിട്ടി പ്രഗതി കോളേജിലേക്ക്‌ എസ്‌ എഫ്‌ഐനേതൃത്വത്തില്‍വിദ്യാര്‍ത്ഥി കള്‍പ്രതിഷേധമാര്‍ച്ച്‌നടത്തി.താലൂക്‌ കാശുപത്രി റോഡില്‍ വച്ച്‌ മാര്‍ച്ച്‌ പൊലിസ്‌ തടഞ്ഞു.
തുടര്‍ന്ന്‌ നടന്ന ധര്‍ണ ഡിവൈഎഫ്‌ഐ ഇരട്ടി ബ്ലോക്ക്‌ സെക്രട്ടറി കെജി ദിലീപ്‌ ഉദ്‌ഘാടനംചെയ്‌തു .ഇരിട്ടി പ്രഗതി പാരലല്‍ കോളേജില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥി ആകാശ്‌ അധ്യാപകരുടെ ഭീഷണിയെ തുടര്‍ന്ന്‌ ആത്മഹത്യയ്‌ക്ക്ശ്രമിച്ചുഎന്നാരോ പിച്ചാണ്‌ എസ്‌എഫ്‌ഐ ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളേജിലേക്ക്‌ മാര്‍ച്ച്‌ നടത്തിയത്‌ .
എസ്‌എഫ്‌ഐയുടെപേരില്‍വാട്‌സ്ആപ്പ്‌ ഗ്രൂപ്പ്‌ ഉണ്ടാക്കി പ്രവര്‍ത്തനം നടത്തി എന്ന്‌ ആരോപിച്ചായിരുന്നു അധ്യാപകര്‍ഭീഷണിപ്പെടുത്തിയതെന്നും ഇതില്‍മനംനൊന്ത്‌.വിദ്യാര്‍ത്ഥിആത്‌ മഹത്യക്ക്‌ ശ്രമിച്ചെന്നാണ്‌ എസ്‌ എഫ്‌ ഐ നേതാക്കള്‍ പറയുന്നത്‌ .ഇരിട്ടി മേലെ സ്‌റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച മാര്‍ച്ച്‌ താലൂക്കാശുപത്രി റോഡില്‍ വച്ച്‌ ഇരിട്ടി സി ഐ എകുട്ടികൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം മാര്‍ച്ച്‌തടഞ്ഞു.
പോലീസും എസ്‌എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി .തുടര്‍ന്ന്‌പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. ജിതിന്‍ കെ ബാലന്‍ അധ്യക്ഷത വഹിച്ചു .കെ നിഖില്‍ ,എം എസ്‌ അമല്‍, എം രസിന്ത്‌ സംസാരിച്ചു.

Ads by Google
Advertisement
Saturday 20 Jul 2019 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW