Saturday, July 20, 2019 Last Updated 3 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.56 AM

നിര്‍മാണം പൂര്‍ത്തിയായിട്ട്‌ വര്‍ഷങ്ങള്‍;പകല്‍വീട്‌ അടഞ്ഞുതന്നെ

uploads/news/2019/07/323237/a3.jpg

പുച്ചാക്കല്‍: നിര്‍മാണം പൂര്‍ത്തിയായിട്ട്‌ നാല്‌ വര്‍ഷം. പകല്‍ വീടിനായി നിര്‍മിച്ച കെട്ടിടം കാടുകയറി നശിക്കുന്നു. പാണാവള്ളി നീലംകുളങ്ങരയിലാണ്‌ കെട്ടിടം പണിതത്‌.
പല ഭാഗങ്ങളിലും കാടുകയറിയതോടെ ഇവിടം ഇഴജന്തുക്കളുടെ താവളമായി. നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ട്രസ്‌റ്റ്‌ വാങ്ങിയ ഏഴ്‌ സെന്റ്‌ സ്‌ഥലം പിന്നീട്‌ ജില്ലാ പഞ്ചായത്ത്‌ ഏറ്റെടുത്ത്‌ 38 ലക്ഷം രൂപ മുടക്കിയാണ്‌ കെട്ടിടം നിര്‍മിച്ചത്‌.
ചുറ്റുമതിലോടു കൂടിയ അഞ്ച്‌ മുറികളുള്ള കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ജനങ്ങള്‍ക്കായി തുറന്ന്‌ കൊടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ്‌ വിമര്‍ശനം ഉയരുന്നത്‌. ചുറ്റമതിലിലും ഗേറ്റിലും വള്ളികളും കുറ്റികാടും പടര്‍ന്നതോടെ കെട്ടിടത്തിലേക്ക്‌ പ്രവേശിക്കാന്‍ കഴിയാത്ത അവസ്‌ഥയാണ്‌. കെട്ടിടം തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ അടിയന്ത നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നാണ്‌ വിമര്‍ശനം.

Ads by Google
Advertisement
Saturday 20 Jul 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW