Friday, July 19, 2019 Last Updated 2 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.38 AM

പത്തനാപുരത്തു മൂന്നു കടകള്‍ കത്തി നശിച്ചു

uploads/news/2019/07/322996/k2.jpg

പത്തനാപുരം: നഗരത്തിലെ മൂന്നു കടകള്‍ കത്തിനശിച്ചു. പത്തനാപുരം പഞ്ചായത്ത്‌ ഓഫീസിന്‌ സമീപത്തെ കടകളാണ്‌
അഗ്നിക്കിരയായത്‌.കെട്ടിട നിര്‍മാണ കമ്പനിയുടെ ഓഫീസും തയ്യല്‍ കടയും ചായക്കടയുമാണു കത്തിനശിച്ചത്‌. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം.
കണ്‍സ്‌ട്രക്ഷന്‍ കമ്പിനിയിലുണ്ടായിരുന്ന കമ്പ്യൂട്ടറുകളും പ്രിന്ററും വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചു. തയ്യല്‍ കടയും പൂര്‍ണമായി കത്തി നശിച്ചു. രണ്ട്‌ തയ്യല്‍ മെഷീനുകളും
തുണികളും അഗ്നിക്കിരയായി. സമീപത്തെ ചായക്കടയിലേക്കു തീ പടര്‍ന്നെങ്കിലും ഭാഗികമായ നാശം മാത്രമെ ഉണ്ടായുള്ളു. ആവണീശ്വരം, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ അഗ്നിശമന സേനയെത്തിയാണ്‌ തീയണച്ചത്‌. കണ്‍സ്‌ട്രക്ഷന്‍ കമ്പനിയുടെ ഓഫീസിലെ ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ മൂലം തീപിടിച്ചതാകാമെന്ന നിഗമനത്തിലാണ്‌ പോലീസ്‌.

Ads by Google
Advertisement
Friday 19 Jul 2019 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW