Friday, July 19, 2019 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.37 AM

ഗ്യാസ്‌ സിലിണ്ടര്‍ അപകടം; നഷ്‌ടപരിഹാരം ഉടന്‍ ലഭ്യമാക്കണം: കലക്‌ടര്‍

കൊല്ലം: കൊട്ടാരക്കര ഓടനാവട്ടത്ത്‌ ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു വീടു തകര്‍ന്ന അപകടത്തില്‍ ഉടമസ്‌ഥന്‌ നഷ്‌ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി വേഗത്തിലാക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ ബി. അബ്‌ദുല്‍ നാസര്‍ നിര്‍ദേശിച്ചു.
കലക്‌ടറേറ്റില്‍ നടന്ന പാചകവാതക അദാലത്തിലാണ്‌ കലക്‌ടറുടെ നിര്‍ദേശം. ജൂലൈ 10ന്‌ അപകടം നടന്നിട്ടും ഇതുവരെ ഇന്‍ഷു്വറന്‍സ്‌ അധികൃതര്‍ സന്ദര്‍ശനം നടത്തുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്‌തിട്ടില്ലെന്നു പരാതിക്കാരനായ യോഹന്നാന്‍ അറിയിച്ചു.
നടപടിക്രമങ്ങള്‍ ജൂലൈ 31നകം പൂര്‍ത്തീകരിച്ച്‌ ഇന്‍ഷു്വറന്‍സ്‌ തുക ലഭ്യമാക്കണമെന്നാണ്‌ കലക്‌ടര്‍ ഗ്യാസ്‌ കമ്പനി പ്രതിനിധികള്‍ക്ക്‌ നല്‍കിയ നിര്‍ദേശം. വിതരണം ചെയ്യുന്ന ഗ്യാസ്‌ സിലിണ്ടറുകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണം. ഗ്യാസ്‌ ലീക്കേജ്‌ സംബന്ധിച്ച പരാതികള്‍ക്ക്‌ ഉടന്‍ പരിഹാരം കാണണമെന്നും കലക്‌ടര്‍ പറഞ്ഞു. പാചകവാതകം വീട്ടിലെത്തിക്കുന്നില്ലെന്ന ബിജിയുടെയും സൈനബയുടെയും പരാതിയില്‍ വീട്ടുപടിക്കല്‍ സിലിണ്ടര്‍ എത്തിക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ ആവശ്യപ്പെട്ടു.
രാമന്‍കുളങ്ങര വസുജ അപാര്‍ട്ട്‌മെന്റിലെ മൂന്നാം നിലയില്‍ സിലിണ്ടര്‍ എത്തിക്കാതെ അധികമായി 50 രൂപ ഈടാക്കുന്നുവെന്നായിരുന്നു ബിജിയുടെ പരാതി. ഗ്യാസ്‌ ഏജന്‍സിയില്‍ നേരിട്ടു പോയി ഓട്ടോയില്‍ സിലിണ്ടര്‍ കൊണ്ടുവരേണ്ടി വരുന്നുവെന്നാണ്‌ വെണ്ടര്‍മുക്ക്‌ സ്വദേശിനി സൈനബ പരാതിപ്പെട്ടത്‌.
സബ്‌സിഡി തുക അക്കൗണ്ടില്‍ വരുന്നില്ലെന്ന നാലു പരാതികളും പരിഗണിച്ചു. ആധാര്‍ ലിങ്ക്‌ ചെയ്യുന്നതിലെ സാങ്കേതിക പ്രശ്‌നമാണു കാരണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബാങ്ക്‌ ജീവനക്കാര്‍ക്ക്‌ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ലീഡ്‌ ബാങ്ക്‌ മാനേജരെ ചുമതലപ്പെടുത്തി. ഏജന്‍സിയില്‍ നിന്നും ഉപഭോക്‌താവിന്റെ വീട്‌ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലാണെങ്കില്‍ ബില്‍തുകയില്‍ നിന്നും അധിക തുക ഈടാക്കരുത്‌.
10 കിലോമീറ്റര്‍ വരെ 35 രൂപ, 15 കിലോ മീറ്റര്‍ വരെ 42 രൂപ, 20 കി ലോമീറ്റര്‍ വരെ 50 രൂപ, 25 കിലോമീറ്റര്‍ വരെ 60 രൂപ, 30 കിലോമീറ്റര്‍ വരെ 65 രൂപ എന്നിങ്ങനെയാണ്‌ ഡെലിവറി ചാര്‍ജ്‌. അധികമായി ഈടാക്കുന്ന ഡെലിവറി ചാര്‍ജ്‌ ബില്ലില്‍ രേഖപ്പെടുത്തുകയും വേണം.
അദാലത്തില്‍ നിന്നു വിട്ടു നില്‍ക്കുന്ന ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്‌ടര്‍ മുന്നറിയിപ്പു നല്‍കി.
യോഗത്തില്‍ ജില്ലാ സിവില്‍ സപ്ലൈസ്‌ ഓഫീസര്‍ അനില്‍രാജ്‌, ലീഡ്‌ ബാങ്ക്‌ മാനേജര്‍ റീന സൂസണ്‍ ചാക്കോ, പാചവാതക കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 19 Jul 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW