Friday, July 19, 2019 Last Updated 12 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.35 AM

എയ്‌റോബിക്‌ കമ്പോസ്‌റ്റ്‌ യൂണിറ്റുകള്‍ ഉദ്‌ഘാടനം ചെയ്‌തു

uploads/news/2019/07/322974/a3.jpg

മാവേലിക്കര: നഗരസഭ സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി എയ്‌റോബിക്‌ കമ്പോസ്‌റ്റ്‌ യൂണിറ്റുകള്‍ ഉദ്‌ഘാടനം ചെയ്‌തു.
വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച്‌ നിര്‍മിച്ച മുന്‍സിപ്പല്‍ ബസ്‌ സ്‌റ്റാന്‍ഡ്‌, പുതിയകാവ്‌, ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളിലെ എയ്‌റോബിക്‌ കമ്പോസ്‌റ്റ്‌ യൂണിറ്റുകള്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലീലാ അഭിലാഷ്‌ ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ ചെയര്‍മാന്‍ പി.കെ. മഹേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ഗാര്‍ഹിക മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കണമെന്നും പൊതുജൈവ മാലിന്യങ്ങള്‍ നഗരത്തിന്റെ വിവിധ സ്‌ഥലങ്ങളിലായി സ്‌ഥാപിക്കുന്ന എയ്‌റോബിക്‌ കമ്പോസ്‌റ്റുകള്‍ മുഖേന സംസ്‌കരിക്കുന്നതിനുമാണ്‌ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചിട്ടുള്ളത്‌. ഇതിന്റെ ഭാഗമായാണ്‌ എയ്‌റോബിക്‌ കമ്പോസ്‌റ്റ്‌ യൂണിറ്റുകള്‍ സ്‌ഥാപിച്ചത്‌.
എയ്‌റോബിക്‌ കമ്പോസ്‌റ്റുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ പുതിയകാവ്‌ മാര്‍ക്കറ്റിലേക്കുള്ള ജൈവമാലിന്യത്തിന്റെ അളവ്‌ കുറയുകയും കൂടുതല്‍ എയ്‌റോബിക്‌ കമ്പോസ്‌റ്റുകള്‍ നിലവില്‍ വരുന്നതോടെ മാലിന്യവിമുക്‌ത നഗരസഭയായി മാറുമെന്നും നഗരസഭാ സെക്രട്ടറി ജി.ബിനുജി പറഞ്ഞു. ടൗണ്‍ വാര്‍ഡുകളിലെ പൊതുവായ സ്‌ഥലങ്ങള്‍ കണ്ടെത്തി ചെറിയ എയ്‌റോബിക്‌ കമ്പോസ്‌റ്റ്‌ യൂണിറ്റുകള്‍ സ്‌ഥാപിക്കുന്നതിന്‌ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്‌.
റസിഡന്റ്‌സ്‌ അസോസിയേഷന്‍, ഹോട്ടല്‍ ആന്‍ഡ്‌ റസ്‌റ്റോറന്റ്‌ അസോസിയേഷന്‍, കുടുംബശ്രീ എന്നിവരുടെ സഹായത്തോടെ സമഗ്ര ജൈവമാലിന്യ സംസ്‌കരണം എയ്‌റോബിക്‌ കമ്പോസ്‌റ്റ്‌ യൂണിറ്റുകളിലൂടെ സാധ്യമാക്കുമെന്നും അജൈവ മാലിന്യ സംസ്‌കരണം, ഷ്രെഡിങ്‌ യൂണിറ്റ്‌, ബെയ്‌ലിങ്‌ യൂണിറ്റ്‌ എന്നിവയുടെ സഹായത്തോടെ നിലവില്‍ നഗരസഭാ പ്രദേശത്ത്‌ വിജയകരമായി നടക്കുന്നുവെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. നഗരസഭാ ഇന്‍ഡസ്‌ട്രിയല്‍ എസ്‌റ്റേറ്റില്‍ പ്രവര്‍ത്തിച്ചുവരുന്ന ഷ്രെഡിങ്‌ യൂണിറ്റില്‍ പൊടിക്കുന്ന പ്ലാസ്‌റ്റിക്‌ റോഡ്‌ നിര്‍മാണത്തിനായി വിവിധ തദ്ദേശഭരണ സ്‌ഥാപനങ്ങളില്‍ വിറ്റ വകയില്‍ 1,50,000 രൂപയ്‌ക്ക്‌ മുകളില്‍ നഗരസഭയ്‌ക്ക്‌ ലഭ്യമായിട്ടുണ്ട്‌. 2000 കിലോഗ്രാമിനോടടുത്ത്‌ ഇനിയും ബാക്കിയുണ്ട്‌. മഴക്കാലത്തിന്‌ ശേഷം കൂടുതല്‍ പ്ലാസ്‌റ്റിക്‌ വിറ്റുപോകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
ഉദ്‌ഘാടന ചടങ്ങില്‍ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വിജയമ്മഉണ്ണിക്കൃഷ്‌ണന്‍, സതികോമളന്‍, ജയശ്രീഅജയകുമാര്‍, കൗണ്‍സിലര്‍മാരായ കെ.ഗോപന്‍, എസ്‌.രാജേഷ്‌, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിന്‍സ്‌.സി.തോമസ്‌, ആലപ്പുഴ നഗരസഭ ജെ.എച്ച്‌.ഐ സി.അജയകുമാര്‍, നഗരസഭാ എന്‍ജിനിയര്‍ അഞ്‌ജു.പി.ടി. എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 19 Jul 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW