Friday, July 19, 2019 Last Updated 9 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.35 AM

കയര്‍ വ്യവസായത്തെ രക്ഷിക്കാന്‍ പാക്കേജ്‌ ആവശ്യപ്പെട്ട്‌ എ.ഐ.ടി.യു.സി. മാര്‍ച്ച്‌

uploads/news/2019/07/322973/a2.jpg

ആലപ്പുഴ: കയര്‍ വ്യവസായം അടക്കമുള്ള പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാന്‍ ഉതകുന്ന പ്രത്യേക പാക്കേജ്‌ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന്‌ എ.ഐ.ടി.യു.സി സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേരളാ സ്‌റ്റേറ്റ്‌ കയര്‍ തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) നടത്തിയ കയര്‍ഫെഡ്‌ ഹെഡ്‌ ഓഫീസ്‌ മാര്‍ച്ചും ധര്‍ണയും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കയര്‍ തൊഴിലാളികളെ രക്ഷിക്കുവാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന ഫെഡറേഷന്റെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ സുഗതന്‍ സ്‌മാരകത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന്‌ തൊഴിലാളികള്‍ പങ്കെടുത്തു. വര്‍ക്കിങ്‌ പ്രസിഡന്റ്‌ എ.അബ്ബാസ്‌ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി പി.വി സത്യനേശന്‍ സ്വാഗതം പറഞ്ഞു. ടി.ജെ ആഞ്ചലോസ്‌, സി.കെ രാമനാഥന്‍, എ.ശിവരാജന്‍, എന്‍.പി കമലാധരന്‍, പി. രാജമ്മ, മനോജ്‌ ഇടമന, ഡി.പി മധു, കെ.പി പുഷ്‌ക്കരന്‍, പി.സി കുഞ്ഞച്ചന്‍, എസ്‌.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
ഉത്‌പാദന ചെലവിന്റെ അടിസ്‌ഥാനത്തില്‍ കയറിനും കയര്‍ ഉത്‌പന്നങ്ങള്‍ക്കും വില നിശ്‌ചയിക്കുക, തൊഴിലില്ലായ്‌മ പരിഹരിക്കുക, മിനിമം കൂലി 600 രൂപയായി ഉയര്‍ത്തുക, സംഘങ്ങള്‍ക്ക്‌ ആവശ്യമായ പ്രവര്‍ത്തന മൂലധനം നല്‍കുക, കയര്‍ വകുപ്പിന്റെ പക്ഷാപതരമായ സമീപനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

Ads by Google
Advertisement
Friday 19 Jul 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW