Thursday, July 18, 2019 Last Updated 27 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.56 AM

എടപ്പാള്‍ മേല്‍പ്പാലം നിര്‍മാണം: പാറ നീക്കാനുള്ള ശ്രമം പരാജയപ്പെട്ടു

എടപ്പാള്‍: മേല്‍പ്പാല നിര്‍മാണ പ്രവര്‍ത്തിക്കിടെ കുറ്റിപ്പുറം റോഡില്‍ കണ്ട ഭീമന്‍ പാറ ജെ.സി.ബി ഉപയോഗിച്ച്‌ പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇന്നലെ പുലര്‍ച്ച നാലോടു കൂടിയാണ്‌ മണ്ണ്‌ നീക്കി പാറപുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചത്‌. പ്രവര്‍ത്തി മണിക്കൂറുകളോളം തുടര്‍ന്നു. ഉച്ചയ്‌ക്ക് 12 ഓടെ പാറ പുറത്തെടുക്കാന്‍ കഴിയാതെ വന്നതോടെ ജെ.സി.ബി ഉപയോഗിച്ച്‌ മാറ്റാനുള്ള ശ്രമം ഉപേക്ഷിച്ചു.
വലിയ ക്രെയിന്‍ കൊണ്ടുവന്ന്‌ പാറ നീക്കണോ കെമിക്കല്‍ പയോഗിച്ച്‌ പാറപൊട്ടിക്കണോ എന്ന ചര്‍ച്ചയിലാണ്‌ അധികൃതര്‍. പാറ നീക്കം ചെയ്യാത്തതിനാല്‍ കുറ്റിപ്പുറം റോഡിലെ പൈലിങ്ങ്‌ നിലച്ചിരിക്കുകയാണ്‌. അതേ സമയം പാറ നീക്കിയ തൃശൂര്‍ റോഡില്‍ പൈലിംഗ്‌ പുനരാരംഭിച്ചിട്ടുണ്ട്‌.
കുറ്റിപ്പുറം റോഡിലെ പാറ നീക്കം ചെയ്‌തതിന്‌ ശേഷം മാത്രമെ ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിക്കാന്‍ സാധിക്കുകയുള്ളു. ഇതുവഴിയുള്ള ഗതാഗതം കഴിഞ്ഞ ദിവസം മുതല്‍ പൂര്‍ണമായി തടയുകയാണ്‌.

Ads by Google
Advertisement
Thursday 18 Jul 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW