Thursday, July 18, 2019 Last Updated 26 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.56 AM

ഭാരതപ്പുഴയില്‍നിന്ന്‌ കടത്താന്‍ ശ്രമിച്ച മണല്‍ പിടികൂടി

എടപ്പാള്‍: തൃക്കണാപുരം പമ്പ്‌ ഹൗസിന്‌ സമീപത്ത്‌ നിന്ന്‌ ചാക്കുകളാക്കിയ മണല്‍ പിടികൂടി. കഴിഞ്ഞ ദിവസം കുറ്റിപ്പുറം പൊലീസ്‌ നടത്തിയ പരിശോധനയിലാണ്‌ മണല്‍ പിടികൂടിയത്‌. നൂറിലധികം ചാക്ക്‌ മണലാണ്‌ പിടികൂടിയത്‌.
ഭാരതപ്പുഴയില്‍ മണല്‍ കടത്ത്‌ സജീവമാണെന്ന വിവരത്തെ തുടര്‍ന്നാണ്‌ കുറ്റിപ്പുറം പോലീസ്‌ പരിശോധന നടത്തിയത്‌. പിടിച്ചെടുത്ത മണല്‍ നാട്ടുകാരുടെ സഹായത്തോടെ പുഴയില്‍ നിക്ഷേപിച്ചു.
കുറ്റിപ്പുറം സേ്‌റ്റഷന്‍ ഇന്‍സ്‌പെക്‌ടര്‍ രമേശിന്റെ നേതൃത്വത്തില്‍ എസ്‌.ഐ. ശ്രീനി, റിയാസ്‌, സുമേഷ്‌, വേലായുധന്‍ എന്നിവരടങ്ങിയ സംഘമാണ്‌ മണല്‍ വേട്ട നടത്തിയത്‌.

Ads by Google
Advertisement
Thursday 18 Jul 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW