Thursday, July 18, 2019 Last Updated 27 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.56 AM

പ്രളയാനന്തര കേരളത്തിനു കൈത്താങ്ങായി സഹകരണ വകുപ്പ്‌ ജില്ലയില്‍ നടപ്പാക്കിയത്‌ 9.46 കോടിയുടെ പദ്ധതികള്‍

മലപ്പുറം: പ്രളയ ദുരന്തത്തിനെ അതിജീവിക്കാനുള്ള നാടിന്റെ പോരാട്ടത്തിന്‌ കരുത്ത്‌ പകര്‍ന്ന്‌ സഹകരണവകുപ്പ്‌. വീടും സ്വത്തുവകകളും ജീവനോപാധികളുമെല്ലാം നഷ്‌ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസമെന്ന അടിയന്തരദൗത്യം നിര്‍വ്വഹിക്കുന്നതിന്‌ സര്‍ക്കാരിനൊപ്പം ചേര്‍ന്ന്‌ 9.46 കോടി രൂപയുടെ പദ്ധതികളാണ്‌ സഹകരണവകുപ്പ്‌ ഇതിനകം ജില്ലയില്‍ നടപ്പാക്കിയത്‌.
ദുരന്തത്തില്‍ പൂര്‍ണ്ണമായും വീട്‌ നഷ്‌ടപ്പെട്ടവര്‍ക്ക്‌ പുതിയവീട്‌ നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള കെയര്‍ഹോം പദ്ധതി, പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക്‌ ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും വീടുകള്‍ക്കുണ്ടായ ചെറിയ നാശനഷ്‌ടങ്ങള്‍ പരിഹരിക്കുന്നതിനും നഷ്‌ടമായ ജീവനോപാധികള്‍ നേടുന്നതിനുമായി കുടുംബശ്രീ അയല്‍ക്കൂട്ട സംവിധാനത്തിലൂടെ നടപ്പാക്കിയ റീസര്‍ജന്റ്‌ കേരള ലോണ്‍ സ്‌കീം, പ്രളയത്തില്‍ ഉപജീവന മാര്‍ഗങ്ങള്‍ക്ക്‌ നഷ്‌ടം സംഭവിച്ചവരുടെ ഉപജീവനമാര്‍ഗങ്ങള്‍ ബാങ്ക്‌വായ്‌പ ഉപയോഗപ്പെടുത്തി പുനരാരംഭിക്കുന്നതിന്‌ ആവിഷ്‌കരിച്ച ഉജ്‌ജീവന വായ്‌പാ പദ്ധതി തുടങ്ങിയ പദ്ധതികളിലൂടെയാണ്‌ സഹകരണവകുപ്പ്‌ നാടിന്‌ കൈത്താങ്ങായത്‌.
കെയര്‍ഹോം പദ്ധതി പ്രകാരം ജില്ലയില്‍ ഇതു വരെ 87 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ഇതില്‍ 82 വീടുകള്‍ ഉടമകള്‍ക്ക്‌ കൈമാറി. ബാക്കി അഞ്ചു വീടുകള്‍ ഈ മാസം 20 ന്‌ തിരൂരില്‍ നടക്കുന്ന ജനകീയം ഈ അതിജീവനം പൊതുജന സംഗമത്തില്‍ കൈമാറും. തിരൂര്‍ താലൂക്കില്‍ രണ്ടും പൊന്നാനി, നിലമ്പൂര്‍, കൊണ്ടോട്ടി താലൂക്കില്‍ ഓരോ വീടുകളുമാണ്‌ ഉടമകള്‍ക്ക്‌ കൈമാറാന്‍ തയ്ാറായയിരിക്കുന്നത്‌. 90 കുടുംബങ്ങള്‍ക്കാണ്‌ ജില്ലയില്‍ പദ്ധതി പ്രകാരംവീട്‌ നിര്‍മ്മിച്ചു നല്‍കുന്നത്‌. നിലമ്പൂര്‍-25, പൊന്നാനി-17, ഏറനാട്‌-എട്ട്‌്, പെരിന്തല്‍മണ്ണ - ഒമ്പത്‌, തിരൂര്‍-18, തിരൂരങ്ങാടി -ഒമ്പത്‌, കൊണ്ടോട്ടി- നാല്‌ എന്നിങ്ങനെയാണ്‌ ഓരോ താലൂക്കിലും നിര്‍മിക്കുന്ന വീടുകളുടെഎണ്ണം. ഇതില്‍ ബാക്കിയുള്ള മൂന്നു വീടുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്‌. ഇവ ഓഗസ്‌റ്റ്‌ 15 നകം നിര്‍മാണം പൂര്‍ത്തിയാക്കി കുടുംബങ്ങള്‍ക്ക്‌ കൈമാറും.
അഞ്ച്‌ലക്ഷം രൂപ വീതമാണ ്‌ഓരോ വീടിനും സര്‍ക്കാര്‍ ചെലവഴിച്ചത്‌. വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന സ്‌ഥലത്തെ പ്രാഥമിക സംഘങ്ങള്‍ അല്ലെങ്കില്‍ മറ്റ്‌ സഹകരണ സംഘങ്ങള്‍ക്കായിരുന്നു നിര്‍മ്മാണ ചുമതല. പദ്ധതിയുടെ രണ്ടാംഘട്ടം ജില്ലയില്‍ ഉടന്‍ ആരംഭിക്കും. വീടും ഭൂമിയും ഇല്ലാത്ത 150 കുടുംബങ്ങള്‍ക്കായി ഫ്‌ളാറ്റ്‌സമുച്ചയം നിര്‍മിക്കാനാണ്‌ സഹകരണവകുപ്പ്‌ ഉദ്ദേശിക്കുന്നത്‌. ഇതിനായി പൊന്നാനിക്കടുത്ത ഈഴവതുരുത്തി വില്ലേജില്‍ നഗരസഭയുടെ ഉടമസ്‌ഥതയിലുള്ള 1.5 ഏക്കര്‍ സ്‌ഥലം കണ്ടെത്തിയിട്ടുണ്ട്‌. ഭൂമിയുടെ പരിശോധന പൂര്‍ത്തിയായി. റോഡ്‌ വികസനം നടന്നു വരികയാണ്‌. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സഹകരണ സംഘത്തിനാണ്‌ നിര്‍മാണ പ്ര?ജക്‌ടിന്റെ സാങ്കേതിത ചുമതല. റീസര്‍ജന്റ്‌കേരള ലോണ്‍ സ്‌കീംപ്രകാരം 945 കുടുംബശ്രീ അംഗങ്ങള്‍ക്ക്‌ സഹകരണ ബാങ്കുകള്‍ മുഖേന 6.74 കോടിരൂപയുടെവായ്‌പ അനുവദിച്ചു.
ഉജ്‌ജീവന വായ്‌പാ പദ്ധതി പ്രകാരം ജില്ലയില്‍ 11 വ്യക്‌തികള്‍ക്ക്‌ 62.25 ലക്ഷം രൂപ വായ്‌പ നല്‍കി. ഉജ്‌ജീവനപദ്ധതി പ്രകാരം വായ്‌പയുടെ 25 ശതമാനമോ രണ്ട്‌ ലക്ഷംരൂപയോ ഏതാണ്‌ കുറവ്‌ ആ തുക സര്‍ക്കാര്‍ നല്‍കും.

Ads by Google
Advertisement
Thursday 18 Jul 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW