Thursday, July 18, 2019 Last Updated 4 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.53 AM

പ്രളയാനന്തര പുനര്‍നിര്‍മാണം; സഹായകവുമായി വിദ്യാഭ്യാസ വകുപ്പ്‌

കൊല്ലം: പ്രളയത്തില്‍ നഷ്‌ടമായ സര്‍ട്ടിഫിക്കറ്റുകളും പാഠപുസ്‌തകങ്ങളും അതിവേഗം തിരികെ നല്‍കി വിദ്യാഭ്യാസ വകുപ്പ്‌. സര്‍ട്ടിഫിക്കറ്റ്‌ നഷ്‌ടപ്പെട്ട എല്ലാവര്‍ക്കും പുതിയവ ലഭ്യമാക്കി. ഉപരിപഠനത്തിനും വിദേശ ജോലികള്‍ക്കും അപേക്ഷിച്ചവര്‍ക്ക്‌ കാലതാമസം കൂടാതെ നടപടിക്രമം പൂര്‍ത്തിയാക്കുന്നതിന്‌ ഇതു സഹായകമായി. രണ്ടു ഘട്ടങ്ങളിലായി 156 പേര്‍ക്കാണ്‌ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്‌തത്‌.
പുനലൂരില്‍ നിന്നായിരുന്നു കൂടുതല്‍ അപേക്ഷകള്‍. കൊല്ലം റവന്യൂ ജില്ലയുടെ പരിധിയില്‍ വരുന്ന അസിസ്‌റ്റന്റ്‌ എഡ്യൂക്കേഷന്‍ ഓഫീസുകളില്‍ നിന്നും ശേഖരിച്ച 75,000 പാഠപുസ്‌തകങ്ങള്‍ പത്തനംതിട്ട, എറണാകുളം എന്നീ പ്രളയബാധിത ജില്ലകള്‍ക്ക്‌ കൈമാറി. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ പാഠപുസ്‌തകങ്ങളാണ്‌ നല്‍കിയത്‌.
പ്രളയത്തില്‍ നാശനഷ്‌ടങ്ങള്‍ സംഭവിച്ച സ്‌കൂളുകളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതത്‌ ഗ്രാമപഞ്ചായത്തുകളുടെ ഫണ്ടില്‍ നിന്ന്‌ അനുവദിച്ച തുക ഉപയോഗിച്ച്‌ പൂര്‍ത്തീകരിച്ചു.
പ്രളയദുരിതം കൂടുതലായി ബാധിച്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ ജില്ലയില്‍ നിന്ന്‌ അടിയന്തര സഹായം നല്‍കി.
എ.ഇ.ഒ, ഡി.ഇ.ഒ, അധ്യാപക, അനധ്യാപകര്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ്‌ വിദ്യാഭ്യാസ മേഖലയിലെ പ്രളയാനന്തര സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന്‌ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്‌ടര്‍ ടി. ഷീല അറിയിച്ചു.

Ads by Google
Advertisement
Thursday 18 Jul 2019 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW