Thursday, July 18, 2019 Last Updated 4 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.53 AM

കുളമ്പുരോഗ കുത്തിവയ്‌പ്പ് ഇന്ന്‌ മുതല്‍

കൊല്ലം: ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്‌പ്പ് പദ്ധതിക്ക്‌ ഇന്ന്‌ തുടക്കമാകും. ജില്ലാതല ഉദ്‌ഘാടനം രാവിലെ 10.30ന്‌ തില്ലേരി പള്ളി ഫാമില്‍ എം മുകേഷ്‌ എം.എല്‍.എ. നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്‌ അധ്യക്ഷത വഹിക്കും. മൂന്നാഴ്‌ച്ച നീളുന്ന പരിപാടിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ കര്‍ഷകരുടെ വീടുകളിലെത്തി ഉരുക്കളെ കുത്തിവച്ചു കാതില്‍ തിരിച്ചറിയല്‍ ടാഗ്‌ പതിപ്പിക്കും.
ദേശീയ കുളമ്പു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ്‌ രോഗനിവാരണ യജ്‌ഞം. ഓഗസ്‌റ്റ് 12ന്‌ അവസാനിക്കുന്ന കാമ്പയിനിലൂടെ ജില്ലയിലെ 1,02,279 പശുക്കള്‍, 5,792 എരുമകള്‍, 969 പന്നികള്‍ എന്നിവയ്‌ക്ക് പ്രതിരോധ മരുന്നു നല്‍കും. ഇതിനായി 140 സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും.
കാമ്പയിന്‍ വിലയിരുത്തുന്നതിനായി വിജിലന്‍സ്‌ സ്‌ക്വാഡുകളുമുണ്ട്‌. അതിര്‍ത്തിയില്‍ നിന്നുള്ള കാലിക്കടത്ത്‌ തടയുന്നതിന്‌ തെന്മല ചെക്ക്‌പോസ്‌റ്റിലെ പരിശോധന കൂടുതല്‍ കര്‍ശനമാക്കും. മറ്റിടങ്ങളില്‍ നിന്നു ജില്ലയിലെത്തിക്കുന്ന കാലികള്‍ക്കു പ്രതിരോധ കുത്തിവയ്‌പ്പുകള്‍ നല്‍കി കാതില്‍ പ്രത്യേക ടാഗുകള്‍ പതിപ്പിക്കുമെന്ന്‌ ഗോരക്ഷ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ.കെ.കെ. തോമസ്‌ അറിയിച്ചു.

Ads by Google
Advertisement
Thursday 18 Jul 2019 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW