Thursday, July 18, 2019 Last Updated 6 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.52 AM

സി.പി.എം. പോലീസ്‌ ഒത്തുകളിക്കെതിരേ ജില്ലയില്‍ കോണ്‍ഗ്രസ്‌ പ്രക്ഷോഭത്തിലേക്ക്‌

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിനെ സര്‍ക്കാര്‍ ഏറ്റെടുത്ത പ്രഖ്യാപനത്തിന്‌ ശേഷം ദിനംപ്രതി സ്‌ഥാപനത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍ സമീപനത്തിനെതിരെയും ആശുപത്രിയുടെ ഭരണത്തിന്‌ നേതൃത്വം കൊടുക്കുന്നവരുടെ കെടുകാര്യസ്‌ഥതക്കെതിരെയും പരിയാരം മെഡിക്കല്‍ കോളേജിന്‌ മുന്‍പില്‍ ധര്‍ണ്ണാ സമരം നടത്താനും സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ ഗൂഢാലോചനയില്‍ പ്രതിസ്‌ഥാനത്തുള്ള എ.എന്‍ ഷംസീര്‍ എം.എല്‍.എയെ അറസ്‌റ്റ് ചെയ്യാതെ അന്വേഷണം പ്രഹസനമാക്കുന്ന പോലീസ്‌ നടപടിക്കെതിരെ മാടപ്പീടികയില്‍ നിന്നും തലശ്ശേരിയിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ സംഘടപ്പിക്കാനും ഡി.സി.സി നേതൃയോഗം തീരുമാനിച്ചു. പ്രവാസി വ്യവസായി സാജന്റെ കുടുംബത്തിനെതിരെയുള്ള സി.പി.എം-പോലീസ്‌ കൂട്ടുകെട്ടിന്റെ വേട്ടക്കെതിരെ, സാജന്റെ കുടുംബത്തിന്‌ നീതിക്കായ്‌ കുടുംബത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കൊണ്ട്‌ വളപട്ടണം സെന്‍ട്രല്‍ ജംഗ്‌ഷനില്‍ നിന്നും സാജന്റെ ജന്മദേശമായ അരയമ്പത്തേക്ക്‌ സ്‌നേഹ സാന്ത്വനയാത്രയും സംഘടിപ്പിക്കാനും ബേങ്ക്‌ ദേശസാല്‍ക്കരണത്തിന്റെ അന്‍പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി നാളെ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സെമിനാറും സംഘടിപ്പിക്കാനും ഡി.സി.സി നേതൃയോഗം തീരുമാനിച്ചു.
കാരുണ്യ ചികില്‍സാ ധനസഹായ പദ്ധതി നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിയിലും വൈദ്യുതി ചാര്‍ജ്‌ജ് അന്യായമായി വര്‍ദ്ധിപ്പിച്ചതിലും ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി യോഗം പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ്‌ സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.എ നാരായണന്‍,സുമാ ബാലകൃഷ്‌ണന്‍, ഐ.എന്‍.ടി.യു സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍, ഏ.ഡി മുസ്‌തഫ, എം.നാരായണന്‍കുട്ടി, അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്‌ജ്, അഡ്വ.സോണി സെബാസ്‌റ്റ്യന്‍, എം.പി.മുരളി,സജീവ്‌ മാറോളി, വി.എന്‍.ജയരാജ്‌, വി.രാധാകൃഷ്‌ണന്‍ മാസ്‌റ്റര്‍, എന്‍.പി.ശ്രീധരന്‍, പി.സി.ഷാജി, കെ.സി.മുഹമ്മദ്‌ ഫൈസല്‍, എം.പി വേലായുധന്‍, പൊന്നമ്പത്ത്‌ ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 18 Jul 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW