Wednesday, July 17, 2019 Last Updated 12 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 02.07 AM

പ്രളയത്തിന്റെ ഓര്‍മകള്‍ക്ക്‌ ഒരു വയസ്‌;അമ്മിണിക്കുട്ടിയെ കാണാന്‍ വിദ്യാര്‍ഥികളെത്തി

uploads/news/2019/07/322474/w2.jpg

ബത്തേരി: പ്രളയത്തിന്റെ ഓര്‍മകള്‍ക്ക്‌ ഒരു വയസ്‌ തികയുമ്പോള്‍ അമ്മിണിക്കുട്ടിയെ കാണാന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്‌.എസ്‌ വിദ്യാര്‍ത്ഥികളും അധ്യാപകരുമെത്തി. ഡോണേറ്റ്‌ എ കൗ കാമ്പയിനിന്റെ ഭാഗമായിട്ടാണ്‌ എന്‍.എസ്‌.എസ്‌ വിദ്യാര്‍ത്ഥികള്‍ അമ്മിണിക്കുട്ടിയെ
എടവക പഞ്ചായത്തിലെ എള്ളുമന്ദം ചേര്‍ക്കോട്‌ കോളനിയിലെ ശാന്തയ്‌ക്ക് വാങ്ങി നല്‍കുന്നത്‌. ഉപജീവന മാര്‍ഗമായ കറവ പശുക്കളെ പ്രളയത്തില്‍ നഷ്‌ടപ്പെട്ട്‌ പ്രതിസന്ധിയിലായിരുന്ന അവര്‍ക്ക്‌ വിദ്യാര്‍ത്ഥികള്‍ വലിയൊരു ആശ്വാസമാകുകയായിരുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ 56,000 രൂപയോളം ചെലവഴിച്ചാണ്‌ വിദ്യാര്‍ത്ഥികള്‍ കറവപശുവിനെ വാങ്ങി നല്‍കിയത്‌. ശാന്തയുടെ ഏഴിലും ആറിലും പഠിക്കുന്ന മക്കളായ നകുലനും നിവേദുമാണ്‌ പശുവിന്‌ അമ്മിണിക്കുട്ടിയെന്നു പേരിട്ടത്‌. ശരാശരി 22 ലിറ്റര്‍ പാല്‍ സൊസൈറ്റിയില്‍ കൊടുക്കാന്‍ ഇവര്‍ക്ക്‌ കഴിയുന്നു.കല്‍പ്പറ്റ ക്ഷീര വികസന വകുപ്പ്‌ ഓഫീസര്‍ വി.എസ്‌ ഹര്‍ഷയുടെ നേതൃത്വത്തിലാണ്‌ ഡോണേറ്റ്‌ എ കൗ കാമ്പയിനു തുടക്കം കുറിച്ചത്‌.
ശാന്തയോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സന്തുഷ്‌ടരായിരുന്നു; മഹത്തായ ദൗത്യത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍. സംഘത്തോടൊപ്പം അധ്യാപകരായ ശുഭാങ്ക്‌, നവീന്‍ പോള്‍, സുനിത ഇല്ലത്ത്‌, വി.എസ്‌ ദീപ, വിദ്യാര്‍ത്ഥികളായ അജയ്‌ വി.റജി, അഖില്‍ പി.നാഥ്‌, എം.എസ്‌ അഭിഷേക്‌, ആര്‍ദ്ര സുരേന്ദ്രന്‍, അബിത മാത്യൂസ്‌, അജിന ഷെറിന്‍ എന്നിവരുണ്ടായിരുന്നു.

Ads by Google
Advertisement
Wednesday 17 Jul 2019 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW