Wednesday, July 17, 2019 Last Updated 12 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 02.07 AM

ചരക്കു സേവന നികുതി: കമ്മീഷണര്‍മാരുടെ അമിതാധികാരം പിന്‍വലിക്കണം: ടി. നസറുദീന്‍

കല്‍പ്പറ്റ: ചരക്ക്‌ സേവന നികുതി ഘടനയില്‍ കമ്മീഷണര്‍മാര്‍ക്ക്‌ നല്‍കിയ അമിതാധികാരം ദുരുപയോഗം ചെയ്യുന്നത്‌ മൂലം വ്യാപാരികള്‍ ഏറെ പീഡിപ്പിക്കപ്പെടുകയാണെന്ന്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന പ്രസിഡന്റ്‌ ടി.നസിറുദ്ദീന്‍ കുറ്റപ്പെടുത്തി.
2019- 2021 വര്‍ഷത്തെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട്‌ ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ യോഗം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ പ്രളയത്തില്‍ നാശനഷ്‌ടമുണ്ടായ വ്യാപാരികള്‍ക്ക്‌ യാതൊരു നഷ്‌ടപരിഹാരവും ലഭിച്ചിട്ടില്ല. ഈ വിഷയത്തില്‍ സര്‍ക്കാര്‍ കണ്ണ്‌ തുറക്കണം. വാടക കുടിയാന്‍ ബില്‍ ഉടന്‍ നിയമസഭയില്‍ അവതരിപ്പിച്ച്‌ വ്യാപാരികളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പ്‌ വരുത്താന്‍ അടിയന്തര നടപടികള്‍ കൈകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട്‌ കെ.കെ.വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര, സംസ്‌ഥാന വൈസ്‌ പ്രസിഡണ്ടുമാരായ അഹമ്മദ്‌ ഷെരീഫ്‌, കെ.വി അബ്‌ദുള്‍ ഹമീദ്‌, എം.കെ.തോമസുകുട്ടി, സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ അംഗങ്ങളായ എസ്‌. ദേവരാജന്‍, എം.കെ.ദിവാകരന്‍, ബാബു കോട്ടയില്‍, സേതുമാധവന്‍, തൃശ്ശൂര്‍ ജില്ലാ ട്രഷറര്‍ ജോര്‍ജുകുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഒ.വി.വര്‍ഗ്ഗീസ്‌.റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ട്രഷറര്‍ ഇ.ഹൈദ്രു വരവ്‌- ചിലവ്‌ കണക്കവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായി. കെ.കെ.വാസുദേവന്‍ (പ്രസിഡണ്ട്‌), ഒ.വി.വര്‍ഗ്ഗീസ്‌ (ജനറല്‍ സെക്രട്ടറി ) ഇ.ഹൈദ്രു (ട്രഷറര്‍), കെ.കുഞ്ഞിരായിന്‍ ഹാജി, കെ.ഉസ്‌മാന്‍, കെ.ടി.ഇസ്‌മായില്‍, നൗഷാദ്‌ കാക്കവയല്‍, ഇ.ടി. ബാബു, ഡോ.മാത്യു തോമസ്‌, എം.വി. സുരേന്ദ്രന്‍(വൈസ്‌ പ്രസിഡണ്ടുമാര്‍),
ജോജിന്‍ ടി.ജോയി, കെ.കെ.അമ്മദ്‌, സി.വി.വര്‍ഗ്ഗീസ്‌, കമ്പ അബ്‌ദുള്ള, പി.വി.മഹേഷ്‌,സാബു അബ്രഹാം, സി. രവീന്ദ്രന്‍ (സെക്രട്ടറിമാര്‍) എന്നിവരെയും, സംസ്‌ഥാന കൗണ്‍സില്‍ അംഗങ്ങളായി. കെ.കെ.വാസുദേവന്‍, ഒ.വി.വര്‍ഗ്ഗീസ്‌, സി.അബ്‌ദുള്‍ ഖാദര്‍, കെ.ഉസ്‌മാന്‍,മുജീബ്‌ ചുണ്ടേല്‍, മത്തായി ആതിര, കുഞ്ഞിരായിന്‍ ഹാജി, കെ.ടി ഇസ്‌മായില്‍, നൗഷാദ്‌ കാക്കവയല്‍, അഷറഫ്‌ കൊട്ടാരം, ജോജിന്‍.ടി. ജോയി, ടി.സി വര്‍ഗ്ഗീസ്‌, എന്നിവരെയും തെരഞ്ഞെടുത്തു.

Ads by Google
Advertisement
Wednesday 17 Jul 2019 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW