Monday, July 15, 2019 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 01.58 AM

മകനെത്തി ഇന്ദിരാമ്മയെ കൂട്ടിക്കൊണ്ടു പോയി

uploads/news/2019/07/321857/2.jpg

പത്തനാപുരം: വനിതാ കമ്മിഷന്‍ അംഗം ഗാന്ധിഭവനിലെത്തിച്ച വയോധികയെ മകനെത്തി കൂട്ടിക്കൊണ്ടു പോയി. പോകാനിടമില്ലാതെ കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ തനിച്ചിരുന്നു വിശ്രമിച്ച വയോധികയായ ഇന്ദിരയെയാണ്‌ വനിതാ കമ്മിഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ കഴിഞ്ഞമാസം ഗാന്ധിഭവനില്‍ എത്തിച്ചത്‌. ഗുരുവായൂരാണ്‌ വീടെന്നും വികലാംഗനും അവിവാഹിതനുമായ ഒരു മകനുണ്ടെന്നും സ്വന്തമായി വീടോ സ്‌ഥലമോ ഇല്ലെന്നും കരുനാഗപ്പള്ളിയിലുള്ള ആശ്രമത്തില്‍ താമസത്തിനായി എത്തിയതാണെന്നും അവര്‍ പറഞ്ഞിരുന്നു.
ആശ്രമത്തിന്റെ ചുമതലയിലുള്ളവര്‍ അവിടെയില്ലാത്തതിനാല്‍ മടങ്ങുകയാണെന്നും ഇവര്‍ പറഞ്ഞു.
എവിടെയും പോകാനിടമില്ലാത്ത ഇന്ദിരയെ ഷാഹിദ കമാലാണ്‌ പോലീസിന്റെ ചുമതലയില്‍ ഗാന്ധിഭവനില്‍ എത്തിച്ചത്‌.
മകന്റെ ഫോണ്‍ നമ്പര്‍ മനസിലാക്കി വിവരമറിയിച്ചതിനെ തുടര്‍ന്നു ല്‍ന്നലെ മകന്‍ എത്തിയാണ്‌ അമ്മയെ കൂട്ടിക്കൊണ്ടു പോയത്‌.

Ads by Google
Advertisement
Monday 15 Jul 2019 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW