Monday, July 15, 2019 Last Updated 5 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 01.57 AM

ഗ്രാമപഞ്ചായത്തംഗം റോഡ്‌ കൈയേറി ചുറ്റുമതില്‍ നിര്‍മിച്ചതായി പരാതി

അഞ്ചല്‍: ഗ്രാമപഞ്ചായത്തംഗം പഞ്ചായത്ത്‌ റോഡ്‌ കൈയേറി സ്വന്തം വീടിനു ചുറ്റുമതില്‍ നിര്‍മിച്ചതായി നാട്ടുകാരുടെ പരാതി.
അഞ്ചല്‍ ഗ്രാമപഞ്ചായത്ത്‌ അംഗമായ സി.പി.ഐ. പ്രതിനിധി ബിന്ദു മുരളിക്കെതിരെയാണു പരാതി. തഴമേല്‍ വക്കം മുക്കു സ്വദേശികളായ 31 പേര്‍ ഒപ്പിട്ട പരാതിയാണു കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ ലഭിച്ചത്‌.
ഒപ്പിട്ടവരുടെ കൂട്ടത്തില്‍ സി.പി.എം. നേതാവും അഞ്ചല്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റമായ രഞ്‌ജു സുരേഷ്‌, മറ്റൊരു സി.പി.എം. പ്രതിനിധിയായ ഗ്രാമപഞ്ചായത്തംഗം രാജേശ്വരി സതീശന്‍ എന്നിവരും ഉള്‍പ്പെടും. ബിന്ദു മുരളി പുതിയതായി വീടു നിര്‍മിച്ചതും റോഡില്‍ നിന്നുള്ള ദൂരപരിധി ലംഘിച്ചായിരുന്നുവെന്നും ഇപ്പോള്‍ ചുറ്റുമതില്‍ നിര്‍മിച്ചിരിക്കുന്നതു മൂന്നടി റോഡിലേയ്‌ക്ക് ഇറക്കിയാണെന്നും പൊളിച്ചുമാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ പരാതി നല്‍കിയത്‌.

Ads by Google
Advertisement
Monday 15 Jul 2019 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW