Monday, July 15, 2019 Last Updated 14 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 01.57 AM

വിദ്യാലയ പരിസരത്ത്‌ ലഹരി പാനിയ വില്‍പ്പന വ്യാപകം

കൊല്ലം: കോളജ്‌ ജങ്‌ഷന്‍, തങ്കശേരി ആള്‍ത്തറമൂട്‌ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ പരിസരത്ത്‌ വോഡ്‌ക,ഫ്രൂട്ട്‌ ബീയര്‍,ഫ്രൂട്ട്‌ വിസ്‌ക്കി എന്നീ പേരുകളില്‍ ബിയറിന്റെയും വോഡ്‌ക്കയുടെയും മറ്റും രുചിയും മണവുമുള്ള പാനിയങ്ങള്‍ വില്‍പ്പന നടത്തുന്നതായുള്ള പരാതിയെത്തുടര്‍ന്ന്‌ എക്‌സൈസും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന നടത്തി. കൊല്ലം ഡെപ്യൂട്ടി
എക്‌സൈസ്‌ കമ്മിഷണര്‍ എ.എസ്‌. രഞ്‌ജിത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കൊല്ലം എക്‌സൈസ്‌ സി.ഐ. ഐ. നൗഷാദിന്റെ നേതൃത്വത്തില്‍ ഫുഡ്‌ സേഫ്‌റ്റി ഓഫീസര്‍ അഞ്‌ജുവും പാര്‍ട്ടിയും ചേര്‍ന്നാണു പരിശോധന നടത്തിയത്‌. മദ്യത്തിന്റെ രുചി അനുഭവപ്പെട്ടതിനാല്‍ ഈ പാനിയങ്ങളില്‍ ആള്‍ക്കഹോളോ ശരീരത്തിനു ദോഷകരമായ വസ്‌തുക്കളോ അടങ്ങിയിട്ടുണ്ടോയെന്ന്‌ അറിയുന്നതിനായി പാനിയങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനക്കായി ശേഖരിച്ചു.
കടകള്‍ നിയമപരമമായ ഫുഡ്‌ സേഫ്‌റ്റി ലൈസന്‍സ്‌ എടുത്തിട്ടില്ലാത്തതിനാല്‍ വില്‍പ്പന ഫുഡ്‌ സേഫ്‌റ്റി ഉദ്യോഗസ്‌ഥര്‍ തടഞ്ഞു. പരിശോധനക്ക്‌ എത്തിയ സമയം കൊച്ചു കുട്ടികള്‍ ധാരാളമായി 10 രൂപ വിലയുള്ള ഈ പാനീയം വാങ്ങി കുടിക്കുന്നതും ശ്രദ്ധയില്‍ പെട്ടു.
പലതരം രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ഇത്തരം പാനീയങ്ങള്‍ കുട്ടികള്‍ കൂടുതലായി കുടിക്കുന്നത്‌ അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അവരെ മദ്യത്തിലേക്കും മറ്റു ലഹരികളിലേക്കും എത്തിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ ശ്യാംകുമാര്‍, ഫുഡ്‌ ആന്‍ഡ്‌ സേഫ്‌റ്റി ഓഫീസര്‍ ചിത്രാ മുരളി, അസി: എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ സുരേഷ്‌കുമാര്‍. പ്രിവന്റീവ്‌ ഓഫീസര്‍ ശശികമാര്‍, സി.ഇ.ഒ. വിഷ്‌ണുരാജ്‌, ശരത്‌, അഖില്‍, അനില്‍,മുഹമ്മദ്‌ ആഷിഖ്‌ എന്നിവരും പരശോധനയില്‍ പങ്കെടുത്തു.

Ads by Google
Advertisement
Monday 15 Jul 2019 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW