Monday, July 15, 2019 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 01.56 AM

കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രികര്‍ക്ക്‌ പരുക്ക്‌

കട്ടപ്പന: പുളിയന്മല പോലീസ്‌ വളവിന്‌ സമീപം കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാര്‍ക്ക്‌ ഗുരുതര പരുക്കേറ്റു. ചേറ്റുകുഴി വള്ളേപ്പള്ളില്‍ വി.വി. ശശിക്കുട്ടന്‍ (50), ഭാര്യ അമ്മിണി (50) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.
ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളജിലേക്ക്‌ കൊണ്ടുപോയി. ഇന്നലെ രാവിലെയായിരുന്നു അപകടം.
ചേറ്റുകുഴിയില്‍ നിന്നും കട്ടപ്പനയിലെ പള്ളിയിലേക്ക്‌ വരികയായിരുന്നു ശശിക്കുട്ടനും അമ്മിണിയും. ഈ സമയം എതിര്‍ ദിശയില്‍ അമിത വേഗത്തിലെത്തിയ കാര്‍ ബൈക്ക്‌ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ്‌ അപകടമെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക്‌ പൂര്‍ണമായും തകര്‍ന്നു. ശശിക്കുട്ടന്റെ കാല്‍ ഒടിഞ്ഞിട്ടുണ്ട്‌. ഭാര്യ അമ്മിണിയുടെ തുടയെല്ലിനും നടുവിനും പരുക്കേറ്റു. കട്ടപ്പന പോലീസ്‌ അപകട സ്‌ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Ads by Google
Advertisement
Monday 15 Jul 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW