Monday, July 15, 2019 Last Updated 2 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 01.56 AM

കിണറ്റില്‍ പഞ്ചായത്ത്‌ മാലിന്യം തള്ളി

മുട്ടം: കോളനിയിലെ കിണറ്റില്‍ പഞ്ചായത്ത്‌ മാലിന്യം തള്ളി. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്തിലെ രണ്ടാം വാര്‍ഡ്‌ ഉള്‍പ്പെടുന്ന മാത്തപ്പാറ കോളനിയിലെ കിണറ്റിലാണ്‌ പഞ്ചായത്ത്‌ വക വാഹനത്തില്‍ കൊണ്ടുവന്ന മാലിന്യം തള്ളിയത്‌.
രണ്ടാമതും മാലിന്യവുമായി വാഹനം എത്തിയതോടെ നാട്ടുകാര്‍ സംഘടിച്ച്‌ തടയുകയായിരുന്നു. ടൗണില്‍ നിന്നും ശേഖരിച്ച മാലിന്യമാണ്‌ മാത്തപ്പാറയില്‍ കൊണ്ടുവന്ന്‌ തള്ളിയതെന്നു നാട്ടുകാര്‍ പറഞ്ഞു. കിണറ്റില്‍ തള്ളിയ മാലിന്യം എത്രയും വേഗം കോരി മാറ്റണമെന്നും അല്ലാത്തപക്ഷം പഞ്ചായത്തിലേക്ക്‌ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Ads by Google
Advertisement
Monday 15 Jul 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW