Monday, July 15, 2019 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 01.56 AM

പൊതുവിദ്യാഭ്യാസം പുരോഗതിയുടെ അടിസ്‌്ഥാനം: കെ. ജീവന്‍ ബാബു

തൊടുപുഴ: പൊതുവിദ്യാഭ്യാസം വികസന പുരോഗതിയുടെ അടിസ്‌ഥാനമാണെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ കെ.ജീവന്‍ ബാബു. ഗവണ്‍മെന്റ്‌ സ്‌കൂള്‍ പേരന്റ്‌സ്‌ ഫോറം സംഘടിപ്പിച്ച രക്ഷാകര്‍തൃ-വിദ്യാര്‍ഥി പരിശീലനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിലൂടെ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. ജീവിതത്തില്‍ എ പ്ലസ്‌ നേടുന്നതിനായി പരിശ്രമിക്കണമെന്ന്‌ അദ്ദേഹം കുട്ടികളോട്‌ പറഞ്ഞു. പേരന്റ്‌സ്‌ ഫോറം പൊതുവിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്നും ജീവന്‍ ബാബു പറഞ്ഞു. എ.പി.ജെ.അബ്‌ദുള്‍ കലാം സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എന്‍. സനില്‍ബാബു അധ്യക്ഷത വഹിച്ചു. ജി.എസ്‌.പി.എഫ്‌. സുവനീര്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ പ്രകാശനം ചെയ്‌തു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സി.കെ.ലതീഷ്‌, വി.വി.ഷാജി, സനല്‍ ചക്രപാണി, ബിജോ അഗസ്‌റ്റിന്‍, അജി ജോസഫ്‌ ജോര്‍ജ്‌, എം.ഉണ്ണികൃഷ്‌ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.എ.ജോയി, ജിനീഷ്‌ ലാല്‍, വിവീഷ്‌.വി റോള്‍ഡന്റ്‌, ജീമോന്‍ അഗസ്‌റ്റിന്‍, മെറിന്‍ പോള്‍, ബിജോ അഗസ്‌റ്റിന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

Ads by Google
Advertisement
Monday 15 Jul 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW