Sunday, July 14, 2019 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 01.40 AM

സ്വയംതൊഴില്‍ പരിശീലനകേന്ദ്രം വാഴവരയിലേക്കു മാറ്റാന്‍ നീക്കം

നെടുങ്കണ്ടം: മന്ത്രിയുടെ നിര്‍ദേശവും സംസ്‌ഥാന ഗ്രാമവികസന കമ്മീഷണറുടെ റിപ്പോര്‍ട്ടും മറികടന്ന്‌ യൂണിയന്‍ ബാങ്കിന്റെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം കട്ടപ്പന നഗരസഭയിലെ വാഴവരയിലേക്ക്‌ മാറ്റാന്‍ നീക്കം. തൊഴില്‍ പരിശീലന കേന്ദ്രം വാഴവരയിലേക്ക്‌ മാറ്റാന്‍ യൂണിയന്‍ ബാങ്ക്‌ റീജണല്‍ ഹെഡാണ്‌ ഉത്തരവ്‌ ഇറക്കിയിരിക്കുന്നത്‌.
നെടുങ്കണ്ടത്ത്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ നല്‍കിയ 50 സെന്റ്‌ സ്‌ഥലത്ത്‌ രണ്ടു കോടി രൂപ ചിലവില്‍ കെട്ടിടം നിര്‍മിക്കാന്‍ നടിപടികളായ സാഹചര്യത്തിലാണ്‌ പരിശീലന കേന്ദ്രം മാറ്റാന്‍ നീക്കം നടക്കുന്നത്‌.കെട്ടിട നിര്‍മാണത്തിന്‌ കണ്ടെത്തിയിരിക്കുന്ന സ്‌ഥലം അനുയോജ്യമല്ലെന്നും, സ്‌ഥലത്തേക്ക്‌ എത്താന്‍ മതിയായ പാതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ്‌ ഉദ്യോഗസ്‌ഥരുടെ നടപടി.തൊഴില്‍ പരിശീലന കേന്ദ്രം നെടുങ്കണ്ടത്തു നിന്നും മാറ്റാനുള്ള ശ്രമം എന്തു വിലകൊടുത്തും തടയുമെന്ന്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റെജി പനച്ചിക്കല്‍ പറഞ്ഞു.
നിലവില്‍ നെടുങ്കണ്ടം ബ്ലോക്ക്‌ പഞ്ചായത്തിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ പരീശീലന കേന്ദ്രം തൊടുപുഴയിലേക്ക്‌ മാറ്റാന്‍ മുമ്പും ഉദ്യോഗസ്‌ഥ തലത്തില്‍ ശ്രമം നടന്നിരുന്നു. തൊടുപുഴയില്‍ ഇതിനായി കെട്ടിടം നിര്‍മാണത്തിനായി ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.
ഹൈറേഞ്ചിലെ ജനങ്ങള്‍ക്ക്‌ ആശ്രയമായ തൊഴില്‍ പരിശീലനകേന്ദ്രം നീക്കാനുള്ള ശ്രമം നെടുങ്കണ്ടം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഇടപെട്ടാണ്‌ അന്ന്‌ തടഞ്ഞത്‌. തുടര്‍ന്ന്‌ മന്ത്രി കെ.ടി.ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തലയോഗത്തില്‍ പരിശീലന കേന്ദ്രം നെടുങ്കണ്ടത്ത്‌ തന്നെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.
അനുയോജ്യമായ സ്‌ഥലത്ത്‌ കെട്ടിടം നിര്‍മിച്ച്‌ നെടുങ്കണ്ടത്ത്‌ തന്നെ തൊഴില്‍ പരീശിലന കേന്ദ്രം നിലനിര്‍ത്തണമെന്നാണ്‌ സംസ്‌ഥാന ഗ്രാമവികസന കമ്മീഷ്‌ണറും റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഇതെല്ലാം മറികടന്നാണ്‌ ഇപ്പോള്‍ പരിശീലന കേന്ദ്രം മാറ്റാന്‍ വീണ്ടും ഉത്തരവിറക്കിയിരിക്കുന്നത്‌. തൊഴില്‍ പരിശീലന കേന്ദ്രത്തിന്‌ കട്ടപ്പനയില്‍ അനുയോജ്യമായ സ്‌ഥലം അനുവദിച്ചുതരണമെന്ന്‌ തൊഴില്‍ പരിശീലന കേന്ദ്രം ഡയറക്‌ടര്‍ കട്ടപ്പന നഗരസഭക്ക്‌ കത്ത്‌ നല്‍കിയിരുന്നു. എന്നാല്‍ സ്‌ഥാപനത്തിന്‌ കട്ടപ്പന ടൗണില്‍ മതിയായ സ്‌ഥലം കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ്‌ വാഴവരയില്‍ സ്‌ഥലം അനുവദിച്ചത്‌.
വാഴവരയില്‍ കെട്ടിടം നിര്‍മിക്കുന്നതുവരെ കട്ടപ്പനയിലെ വാടക കെട്ടിടത്തില്‍ പരിശീലന കേന്ദ്രം പ്രവര്‍ത്തിപ്പിക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.നെടുങ്കണ്ടത്തു നിന്നും സ്‌ഥാപനം മാറ്റാനുള്ള നീക്കം മന്ത്രി എം.എം.മണി ഇടപെട്ട്‌ തടയണമെന്ന്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ശ്രീമന്ദിരം ശശികുമാര്‍, ഷേര്‍ളി വില്‍സണ്‍, തോമസ്‌ തെക്കേല്‍, സിന്ധു രഘു, ഡെയ്‌സമ്മ എന്നിവര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Sunday 14 Jul 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW