Sunday, July 14, 2019 Last Updated 4 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 01.40 AM

പൂര്‍ത്തിയാകാതെ ലൈന്‍ നിര്‍മാണം

കുഞ്ചിത്തണ്ണി: ടൗണില്‍ പാതിവഴിയില്‍ നിര്‍ത്തിവച്ച വൈദ്യുതി ലൈനിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന്‌ നാട്ടുകാര്‍. ഫെഡറല്‍ ബാങ്ക്‌ കവലയിലുള്ള ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും കുഞ്ചിത്തണ്ണി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‌ സമീപമുള്ള ട്രാന്‍സ്‌ഫോര്‍മര്‍ വരെയുള്ള ലൈന്‍ നിര്‍മാനമാണ്‌ പാതിവഴിയില്‍ നിലച്ചത്‌.
എ ഫോര്‍ ടൈപ്പ്‌ ഇരുമ്പ്‌ പോസ്‌റ്റുകള്‍ ഉപയോഗിച്ച്‌ െൈവദ്യുതി വിതരണം ചെയ്യുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമതി കുഞ്ചിത്തണ്ണി യൂണിറ്റ്‌ ഭാരവാഹികള്‍ വൈദ്യുത വകുപ്പ്‌ മന്ത്രിക്ക്‌ നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ്‌ നിര്‍മാണനടപടികള്‍ ആരംഭിച്ചത്‌. എന്നാല്‍ എ ഫോര്‍ ടൈപ്പ്‌ ഇരുമ്പ്‌ പോസ്‌റ്റുകള്‍ ലഭിക്കാത്തതിനാല്‍ നിര്‍മാണജോലികള്‍ നിലച്ചിട്ടു മാസം രണ്ടായി.
പണികള്‍ പൂര്‍ത്തിയാക്കിയാല്‍ ടൗണിലും പരിസരത്തും തുടച്ചയായി ഉണ്ടായികൊണ്ടിരിക്കുന്ന വൈദ്യുതി വിതരണ തടസത്തിനും പരിഹാരമാകുമെന്ന്‌ വ്യാപാരികള്‍ പറയുന്നു.

Ads by Google
Advertisement
Sunday 14 Jul 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW