Sunday, July 14, 2019 Last Updated 2 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 01.40 AM

പൊതുവിദ്യാലയങ്ങള്‍ മികവുറ്റതാക്കാന്‍ മുന്‍ഗണന: ഡീന്‍ കുര്യാക്കോസ്‌ എം.പി.

തൊടുപുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്‌ മുന്‍ഗണന നല്‍കുമെന്ന്‌ ഡീന്‍ കുര്യാക്കോസ്‌ എം.പി. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പുരോഗതിയുടെ പാതയിലാണെന്നും എം.പി. ചൂണ്ടിക്കാട്ടി. ഗവ.സ്‌കൂള്‍ പേരന്റ്‌സ് ഫോറം രണ്ടാം രക്ഷാകര്‍തൃസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ മേഖലയില്‍ ജില്ലയിലെ സ്‌കൂളുകളുടെ വളര്‍ച്ചയ്‌ക്ക് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഡീന്‍ പറഞ്ഞു. ജില്ലയില്‍ ഇക്കൊല്ലം സര്‍ക്കാര്‍ സ്‌കൂളുകള്‍ മികച്ച വിജയം നേടിയത്‌ പരമിതികളോട്‌ പൊരുതിയാണ്‌.
പൊതു വിദ്യാലയങ്ങളെ മെച്ചപ്പെടുത്തുന്നതിന്‌ പൊതുസമൂഹം ഒന്നിച്ചു നില്‍ക്കണമെന്നും ഡീന്‍ കുര്യാക്കോസ്‌ ആവശ്യപ്പെട്ടു. ഗവ.സ്‌കൂള്‍ പേരന്റ്‌സ് ഫോറം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും എം.പി. പറഞ്ഞു.
ടൗണ്‍ഹാളില്‍ നടന്ന യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എന്‍.സനില്‍ബാബു അധ്യക്ഷത വഹിച്ചു. പി.ജെ.ജോസഫ്‌ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണന്‍ ജെസി ആന്റണി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിനോജ്‌ ജോസ്‌, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.കെ.ലതീഷ്‌, ജില്ലാ പോലീസ്‌ സൊസൈറ്റി പ്രസിഡന്റ്‌ ജോസഫ്‌ കുര്യന്‍, എന്‍.സഞ്‌ജീവ്‌, ടി.എന്‍. മണിലാല്‍, രാജീവ്‌ പുഷ്‌പാംഗദന്‍, വി.പി.പുരുഷോത്തമന്‍, വി.വി. ഷാജി, കെ.എ. ബിനുമോന്‍, സിബി കെ. ജോര്‍ജ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 14 Jul 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW