Sunday, July 14, 2019 Last Updated 2 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 01.40 AM

ലൈനില്ല; വോള്‍ട്ടേജില്ല ഇരുട്ടിലാക്കി കെ.എസ്‌.ഇ.ബി.

ചെറുതോണി: വോള്‍ട്ടേജ്‌ ക്ഷാമം മൂലം ടൗണിലെ വ്യാപാരികള്‍ ബുദ്ധിമുട്ടുന്നതായി പരാതി. കഴിഞ്ഞ പ്രളയത്തില്‍ ടൗണില്‍ സ്‌ഥാപിച്ചിരുന്ന ട്രാന്‍സ്‌ഫോര്‍മര്‍ ഒഴുകിപ്പോയിരുന്നു. ഒരു വര്‍ഷം കഴിഞ്ഞിട്ടും പുതിയതു സ്‌ഥാപിക്കാന്‍ കെ.എസ്‌.ഇ.ബി തയാറാകാത്തതോടെയാണ്‌ വോള്‍ട്ടേജ്‌ ക്ഷാമം നേരിടുന്നത്‌.
മുമ്പ്‌ നിരവധി സമരങ്ങള്‍ക്കെടുവിലാണ്‌ ടൗണിന്‌ സമീപം പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്‌ഥാപിച്ചത്‌. ചെറുതോണി ടൗണിലും പരിസരങ്ങളിലേയ്‌ക്കുമായി കണക്ഷനുകള്‍ വര്‍ധിച്ചതാണ്‌ വോള്‍ട്ടേജ്‌ ക്ഷാമത്തിന്‌ കാരണം.
ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ കടകളിലെ ട്യൂബുകള്‍ കത്താറില്ല. കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനാവുന്നില്ല. ബള്‍ബുകള്‍ തെളിഞ്ഞാലും വെളിച്ചം കുറവാണ്‌.
ടൗണിലെ വോള്‍ട്ടേജ്‌ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റ്‌ പ്രസിഡന്റ്‌ ജോസ്‌ കുഴികണ്ടം, ജനറല്‍ സെക്രട്ടറി ബാബു ജോസഫ്‌ എന്നിവര്‍ കെ.എസ്‌.ഇ.ബി എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ക്ക്‌ നിവേദനം നല്‍കി.

Ads by Google
Advertisement
Sunday 14 Jul 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW