Saturday, July 13, 2019 Last Updated 42 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.54 AM

റോഡിനു വീതികൂട്ടി; വിധവയ്‌ക്ക്‌ നഷ്‌ടമായത്‌ വീട്ടിലേക്കുള്ള വഴിയും സ്‌ഥലവും

uploads/news/2019/07/321514/i3.jpg

ചെറുതോണി: കരിമ്പന്‍ മണിപ്പാറ കാനത്തില്‍ പഞ്ചായത്ത്‌ റോഡിന്‌ വീതി കൂട്ടിയപ്പോള്‍ നിര്‍ധനയായ വിധവയ്‌ക്ക്‌ നഷ്‌ടമായത്‌ വീട്ടിലേക്കുള്ള വഴിയും രണ്ടുസെന്റ്‌ സ്‌ഥലവും. വാഴത്തോപ്പ്‌ ഗ്രാമപഞ്ചായത്തിലെ നാലാംവാര്‍ഡില്‍ താമസിക്കുന്ന പ്ലാക്കുന്നേല്‍ എബ്രഹാമിന്റെ ഭാര്യ ലീലയ്‌ക്കാണ്‌ അധികൃതരുടെ അവഗണന നേരിടേണ്ടി വന്നത്‌.
പഞ്ചായത്ത്‌ നല്‍കിയ വീടും ആറ്‌ സെന്റ്‌ സ്‌ഥലവും മാത്രമാണ്‌ ഇവര്‍ക്കുണ്ടായിരുന്നത്‌. കരിമ്പനില്‍ നിന്നും ആല്‍പ്പാറയ്‌ക്ക്‌ റോഡു നിര്‍മിച്ചപ്പോള്‍ ഇവരുടെ വീട്‌ കട്ടിംഗിന്‌ മുകളില്‍ അപകടാവസ്‌ഥയിലായി. റോഡിനുവേണ്ടി രണ്ടുസെന്റ്‌ സ്‌ഥലവും അനുമതിയില്ലാതെ എടുത്തു.
കാലവര്‍ഷം ആരംഭിച്ചതോടെ ഓരോ മഴ പെയ്യുമ്പോഴും മുറ്റം ക്രമാതീതമായി ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്‌. സംരക്ഷണ ഭിത്തിയും വഴിയും കെട്ടിത്തരണമെന്ന്‌ നിരവധി തവണ പഞ്ചായത്തിലും കലക്‌ടര്‍ക്കും അപേക്ഷ നല്‍കിയിട്ടും യാതൊരു നടപടിയുമെടുത്തിട്ടില്ല.
ശില്‌പിയും ചിത്രകാരനുമായ ഭര്‍ത്താവ്‌ ഏതാനും വര്‍ഷം മുമ്പ്‌ മരിച്ചതോടെ കൂലിപ്പണിയെടുത്താണ്‌ ഇവര്‍ കഴിയുന്നത്‌.രോഗിയായ മകനും ഭാര്യയും രണ്ടുകുട്ടികളും ഇവരോടൊപ്പമാണ്‌ താമസം.ബി.പി.എല്‍ ലിസ്‌റ്റില്‍പെട്ട ഇവരെ മറ്റ്‌ ആനുകൂല്യങ്ങള്‍ക്ക്‌ പരിഗണിക്കുകയോ എന്തെങ്കിലും ആനൂകൂല്യങ്ങള്‍ നല്‍കുകയോ ചെയ്‌തിട്ടില്ല. മുറ്റം ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ കാലവര്‍ഷത്തില്‍ വീട്‌ നിലംപൊത്തുമോയെന്ന ഭീതിയിലാണ്‌ ഈ കുടുംബം.

Ads by Google
Advertisement
Saturday 13 Jul 2019 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW