Saturday, July 13, 2019 Last Updated 44 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.54 AM

മുന്‍ എസ്‌.പിയെ തുറുങ്കിലടയ്‌ക്കുംവരെ സമരം തുടരും: ലതികാ സുഭാഷ്‌

uploads/news/2019/07/321513/i2.jpg

നെടുങ്കണ്ടം: രാജ്‌കുമാറിന്റെ മരണത്തില്‍ പങ്കുള്ള ഇടുക്കി മുന്‍ എസ്‌.പിയെ തുറുങ്കിലടയ്‌ക്കുന്നതു വരെ മഹിളാ കോണ്‍ഗ്രസ്‌ സമരം തുടരുമെന്ന്‌ സംസ്‌ഥാന പ്രസിഡന്റ്‌ ലതികാ സുഭാഷ്‌. രാജ്‌കുമാറിന്റെ കസ്‌റ്റഡി മരണത്തില്‍ പ്രതിഷേധിച്ച്‌ നെടുങ്കണ്ടം പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മഹിളാ കോണ്‍ഗ്രസ്‌ ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്യുകായിരുന്നു അവര്‍.
ഉരുട്ടിക്കൊലക്ക്‌ നിര്‍ദേശം നല്‍കിയത്‌ മുന്‍ എസ്‌.പിയാണ്‌. എന്നാല്‍ ഭീകരന്‍മാര്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്ന ഇയാളെ പിണറായി വിജയന്‍ ഭീകര വരുദ്ധ സംഘത്തിന്റെ തലവനാക്കി സുരക്ഷിത സ്‌ഥാനത്തേക്ക്‌ മാറ്റുകയാണ്‌ ചെയ്‌ത്‌. രാജ്‌കുമാറിന്റെ മരണത്തില്‍ വ്യക്‌തമായ പങ്കുള്ള എസ്‌.പിയെ തുറുങ്കിലടക്കുന്നതിനായി മഹിളാ കോണ്‍ഗ്രസ്‌ സമരവുമായി ഏതറ്റം വരെയും പോകുമെന്നും ലതികാ സുഭാഷ്‌ പറഞ്ഞു.
രാജ്‌കുമാറിന്റെ കുടുംബത്തെ സര്‍ക്കാര്‍ ദത്തെടുക്കുക, മുന്‍ എസ്‌.പി. കെ.ബി. വേണുഗോപാലിനെ അറസ്‌റ്റ്‌ ചെയ്യുക, കുറ്റവാളികള്‍ക്കെതിരെ പോലീസും സര്‍ക്കാരും നടത്തുന്ന മൃദുസമീപനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു മാര്‍ച്ച്‌. ജില്ലാ പ്രസിഡന്റ്‌ ഇന്ദു സുധാകരന്‍ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം സെന്‍ട്രല്‍ ജംങ്‌ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച്‌ പോലീസ്‌ സ്‌റ്റേഷന്‌ മുന്നില്‍ ബാരിക്കേട്‌ നിരത്തി തടഞ്ഞു. ഡി.സി.സി. പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍ മുഖ്യപ്രഭാഷണം നടത്തി. മഹിളാകോണ്‍ഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ മിനി പ്രിന്‍സ്‌, മോളി മൈക്കിള്‍, ശ്യാമളാ വിശ്വനാഥന്‍, ഉഷാകുമാരി, വത്സമ്മ ജോസ്‌, റോയി കെ. പൗലോസ്‌, എം.എന്‍. ഗോപി, കെ.ആര്‍. സുകുമാരന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 13 Jul 2019 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW