Saturday, July 13, 2019 Last Updated 43 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.54 AM

സ്‌ഫോടക വസ്‌തുക്കള്‍ കടത്തിയത്‌ തമിഴ്‌നാട്ടിലേക്കെന്ന്‌ സൂചന

നെടുങ്കണ്ടം: ചതുരംഗപാറയിലെ പാറമടയില്‍ നിന്നും കാണാതായ സ്‌ഫോടക വസ്‌തുക്കള്‍ കടത്തിയത്‌ തമിഴ്‌നാട്ടിലേക്കെന്ന്‌ സൂചന. പുലര്‍ച്ചെ പാറമടയിലെത്തിയ ജീപ്പും ബൈക്കുകളും കേന്ദ്രീകരിച്ചാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌.
കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ തമിഴ്‌നാട്‌ വന മേഖലയോട്‌ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പാറമടയില്‍ നിന്നുമാണ്‌ കഴിഞ്ഞ ദിവസം ജലാറ്റിന്‍ സ്‌റ്റിക്കുകളും ഡിറ്റനേറ്ററുകളും കാണാതായത്‌. സ്‌ഫോടന വസ്‌തുവായതിനാല്‍ സുരക്ഷിതമായ കേന്ദ്രത്തിലാണ്‌ ജലാറ്റിന്‍ സ്‌റ്റിക്കുകളും ഡിറ്റനേറ്ററുകളും സൂക്ഷിച്ചിരുന്നത്‌. ഗോഡൗണിന്റെ പൂട്ട്‌ തകര്‍ത്താണ്‌ മോഷണം നടത്തിയത്‌. മോഷണത്തെക്കുറിച്ച്‌ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഒരു മാസം 250 കിലോ ജലാറ്റിന്‍ സ്‌റ്റിക്കുകളും അത്രയും തന്നെ ഡിറ്റനേറ്ററുകളുമാണു സര്‍ക്കാര്‍ ക്വാറിക്ക്‌ അനുവദിക്കുന്നത്‌. ഇവ രണ്ടും ചേര്‍ത്ത്‌ 2000 എണ്ണം വരും. ഇവയില്‍ നിന്നാണ്‌ സ്‌റ്റിക്കുകളും ഡിറ്റനേറ്ററുകളും കേബിളുകളും നഷ്‌ടപ്പെട്ടിരിക്കുന്നത്‌. സംഭവം നടന്ന രാത്രി പുലര്‍ച്ചെ രണ്ട്‌ ബൈക്കുകളില്‍ നാലു പേരും തൊട്ടു പിറകിലായി ഒരു ജീപ്പും പാറമടയില്‍ എത്തിയതായി സമീപത്തെ വീട്ടില്‍ സ്‌ഥാപിച്ചിരുന്ന സി.സി. ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ടെന്നും സൂചനയുണ്ട്‌.
ഡോഗ്‌ സ്‌ക്വാഡിന്റെ പരിശോധനയില്‍ രണ്ട്‌ പേരുടെ ബൂട്ട്‌ പ്രിന്റുകളും, തമിഴ്‌നാട്‌ വന മേഖലയില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ പേപ്പര്‍ കഷണങ്ങളും കണ്ടെത്തി. മോഷ്‌ടിച്ച ഡിറ്റണേറ്റര്‍ വനത്തിനുള്ളിലേക്കു കടത്തിയെന്നാണ്‌ നിഗമനം. കരിങ്കല്‍ ക്വാറി ഉടമയുടെ പരാതിയെ തുടര്‍ന്നു ജില്ലാ പോലീസ്‌ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
എട്ടിന്‌ രാത്രിയില്‍ പാറമടയ്‌ക്കു സമീപം 200 മീറ്റര്‍ മാറിയുള്ള സ്‌ഫോടക വസ്‌തുക്കള്‍ ശേഖരിച്ചിരുന്ന മുറിയുടെ പൂട്ട്‌ തകര്‍ത്താണ്‌ ഡിറ്റണേറ്ററുകളും, പാറ പൊട്ടിക്കുന്ന ഉപകരണങ്ങളും കവര്‍ന്നത്‌.
ഉടുമ്പന്‍ചോല സി.ഐ: അനില്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.

Ads by Google
Advertisement
Saturday 13 Jul 2019 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW