Friday, July 12, 2019 Last Updated 28 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 02.41 AM

കുടുംബശ്രീ ഭക്ഷ്യമേള;വേറിട്ട അനുഭവമായി തട്ടുകട ഫെസ്‌റ്റ്

uploads/news/2019/07/321288/w2.jpg

മാനന്തവാടി: ഭക്ഷണപ്രിയര്‍ക്ക്‌ പുതുമായാര്‍ന്ന അനുഭവമായി മാറിയ താളും തകരയും ഭക്ഷ്യമേളയില്‍ മൂന്നാം ദിവസമായ ഇന്നലെ വന്‍ ജനതിരക്ക്‌. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഭക്ഷണം കഴിക്കാനായി രാത്രിയിലും ഭക്ഷ്യമേളയിലെത്തുന്ന സ്‌ഥിതിയാണുള്ളത്‌.
പാചകകലയില്‍ പ്രാഗത്ഭ്യം നേടിയ കുടുംബശ്രീയംഗങ്ങളുടെ രുചികൂട്ടുകള്‍ മാനന്തവാടിക്ക്‌ പുതിയ അനുഭവമായി. കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന പരിപാടിയുടെ ഭാഗമയി മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ തട്ട്‌ കടക്കാരെ ചേര്‍ത്ത്‌ നടപ്പിലാക്കുന്ന വയനാടന്‍ തട്ട്‌ എന്ന പദ്ധതിയില്‍ ഉള്‍പ്പെട്ടവരെ ഭാഗമാക്കി തട്ട്‌ ഫെസ്‌റ്റും നടക്കുന്നുണ്ട്‌.
പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സംരംഭമായ അടിഗമനെയുടെ നേതൃത്വത്തില്‍ തകര കട്ട്‌ലെറ്റ്‌, ചിക്കന്‍ പൊള്ളിച്ചത്‌, ചീര സുഖിയന്‍ തുടങ്ങിയ പ്രത്യേക ഇനങ്ങള്‍ക്ക വന്‍ സ്വീകര്യതയാണുള്ളത്‌.
കൂടാതെ കഞ്ഞി, താള്‌, തോരന്‍, പുട്ടുകള്‍, കൂണ്‍ വിഭവങ്ങള്‍, തട്ട്‌ദോശ, കൊഴുക്കട്ട, ദം ബിരിയാണി, മധുര അട, പാല്‍ക്കാപ്പി, മിക്‌സഡ്‌ പുഴുക്ക്‌, മീന്‍ കറി, പിടി കോഴിക്കറി, കപ്പ ബിരിയാണി, നാടന്‍ ഊണ്‌, ചിക്കന്‍ റോള്‍, മീന്‍പത്തിരി, അടപായസം, ക്യാരറ്റ്‌ പായസം, വിവിധയിനം ജ്യൂസുകള്‍ എന്നിവയും മേളയിലെ പ്രത്യേക ശ്രദ്ധ ലഭിച്ച ഇനങ്ങളായിരുന്നു.

Ads by Google
Advertisement
Friday 12 Jul 2019 02.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW