Friday, July 12, 2019 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 02.41 AM

പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ റോഡ്‌ തകര്‍ന്നു

മാനന്തവാടി: നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുര്‍ത്തീകരിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ റോഡ്‌ പാടെ തകര്‍ന്നു. മാനന്തവാടി നഗരസഭ എട്ടാം ഡിവിഷനില്‍പ്പെട്ട ചെറ്റപ്പാലം- പാട്ടവയല്‍ -അമ്പത്തിരണ്ട്‌ റോഡാണ്‌ കുണ്ടും കുഴിയുമായി കിടക്കുന്നത്‌. എംപി ഫണ്ടിലും നഗരസഭ ഫണ്ടിലുമായി 11 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ്‌ 150 മീറ്റര്‍ റോഡ്‌ പ്രവര്‍ത്തിയും 50 മീറ്ററില്‍ റീ ടാറിംഗ്‌ പ്രവര്‍ത്തിയും കഴിഞ്ഞ എപ്രിലില്‍ പൂര്‍ത്തീകരിച്ചത്‌.
രണ്ട്‌ മാസത്തിനകം തന്നെ റോഡ്‌ വീണ്ട്‌ കീറിയ നിലയിലും, കുഴികള്‍ രൂപപ്പെട്ട നിലയിലുമാണ്‌. പലയിടങ്ങളിലും റോഡ്‌ പൊളിഞ്ഞ്‌ മണ്ണ്‌ പുറത്തേക്ക്‌ വന്നത്‌ കാണാന്‍ കഴിയും റോഡിലെ കുറച്ച്‌ ഭാഗം ഒരു പ്രവര്‍ത്തിയും നടത്താതെ വെറുതെ ഇട്ടിരിക്കുകയാണ്‌.
ആദിവാസി കോളനികള്‍ ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന ഈ റോഡ്‌ മാനന്തവാടി മൈസൂര്‍ റോഡിലേക്ക്‌ ഉള്ള എളുപ്പമാര്‍ഗ്ഗം കൂടിയാണ്‌.
നിത്യേന നിരവധി വിദ്യാര്‍ത്ഥികളും ഈ റോഡിലൂടെയാണ്‌ യാത്ര ചെയ്യുന്നത്‌. കാലവര്‍ഷം ശക്‌തിപ്പെടുന്നതിന്റ്‌ മുമ്പ്‌ തന്നെ റോഡിന്റ്‌ സ്‌ഥിതി ഇതാണെങ്കില്‍ ശക്‌തമായ മഴ കൂടി പെയ്‌താല്‍ റോഡ്‌ പാടെ തകര്‍ന്ന്‌ ഗതാഗതയോഗ്യമല്ലാതാവുകയും കാല്‍നടയാത്ര പോലും ദുഷ്‌ക്കരമായി മാറുകയും ചെയ്യും.
നിര്‍മ്മാണത്തിലെ അപാകതയാണ്‌ പെട്ടന്ന്‌ റോഡ്‌ തകരാന്‍ കാരണമെന്നും ധ്രുതഗതിയിലാണ്‌ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചതെന്നും നാട്ടുകാര്‍ ആരോപിച്ചു. പ്രവര്‍ത്തികളിലെ അപാകതകളെ കുറിച്ച്‌ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ ഉന്നത അധികാരികള്‍ക്ക്‌ പരാതി നല്‍കിയതായും നാട്ടുകാര്‍ പറഞ്ഞു.

Ads by Google
Advertisement
Friday 12 Jul 2019 02.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW