Friday, July 12, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 02.41 AM

ലോറിയിടിച്ചു പരിക്കേറ്റ കാട്ടാന ചെരിഞ്ഞു

ബത്തേരി: ദേശീയപാത 766 ല്‍ വച്ച്‌ ലോറി ഇടിച്ച്‌ ഗുരുതരമായി പരിക്കേറ്റ കാട്ടാന ചെരിഞ്ഞു. വ്യാഴാഴ്‌ച വൈകിട്ട്‌ അഞ്ച്‌ മണിയോടെ വനത്തിനുള്ളിലാണ്‌ ആനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്‌. മുത്തങ്ങ റെയിഞ്ചില്‍ കൗണ്ടന്‍മൂല വനമേഖലയിലാണ്‌ 25 വയസ്സുള്ള പിടിയാനയെ ചരിഞ്ഞനിലയില്‍ കണ്ടത്‌.
ആനയെ നീരീക്ഷിക്കാനായി പോയ വനപാലകരാണ്‌ ജഡം കണ്ടെത്തിയതെന്നും പോസ്‌റ്റ് മോര്‍ട്ടം വെള്ളിയാഴ്‌ച നടക്കുമെന്നും എസിഎഫ്‌ അജിത്‌ കെ രാമന്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന്‌ വനമേഖലയിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാന്‍ പട്രോളിംഗ്‌ ആരംഭിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു.
ലോറിയിടിച്ച്‌ വാരിയെല്ലിനും മുന്‍കാലിനും സാരമായി പരിക്കേറ്റ ആന പരിക്കിനെ അതിജീവിക്കാനുള്ള സാധ്യതകുറവാണന്നും ആനയ്‌ക്ക് പ്രാഥമിക ചികില്‍സ നല്‍കിയ ഫോറസ്‌റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ അരുണ്‍സക്കറിയ ബുധനാഴ്‌ച തന്നെ വ്യക്‌തമാക്കിയിരുന്നു. ആന ചരിഞ്ഞ സാഹചര്യത്തില്‍ വൈകിട്ട്‌ ആറ്‌ മണിമുതല്‍ രാത്രി 9മണിവരെ പട്രോളിംഗ്‌ നടത്താനാണ്‌ തിരുമാനിച്ചിരിക്കുന്നതെന്ന്‌ വനംവകുപ്പ്‌ അധികൃതര്‍ പറഞ്ഞു.
ചൊവ്വാഴ്‌ച രാത്രി 8.30യോടെയാണ്‌ മുത്തങ്ങ പൊന്‍കുഴിക്ക്‌ ദേശീയപാത 766ല്‍ വെച്ച്‌ ആനയെ ലോറി ഇടിച്ചത്‌. ആനക്കൂട്ടത്തോടൊപ്പം റോഡ്‌ മുറിച്ചുകടക്കുകയായിരുന്ന ആനയെ മൈസൂര്‍ ഭാഗത്തുനിന്നും വരുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ആനയുടെ മുന്നിലെ വലതുകാലിന്‌ സാരമായി പരുക്കേല്‍ക്കുകയും വാരിയെല്ലിന്‌ പൊട്ടല്‍ സംഭവിക്കുകയും ചെയ്‌തു. ഇടിയുടെ ആഘാതത്തില്‍ പാതയോരത്ത്‌ വീണുപോയ ആന പിന്നീട്‌ കാട്ടിലേക്ക്‌ നീങ്ങിയിരുന്നു.
തുടര്‍ന്ന്‌ ബുധനാഴ്‌ച രാവിലെ വനംവകുപ്പ്‌ പരിക്കേറ്റ ആനയക്ക്‌ സമീപം നിലയുറപ്പിച്ച ആനക്കൂട്ടത്തെ കുങ്കിയാനകളെ ഉപയോഗിച്ച്‌ തുരത്തുകയും പിന്നീട്‌ മയക്കുവെടിവച്ച്‌ പിടികൂടി പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു.
എസിഎഫ്‌ അജിത്‌ കെ രാമന്‍, ഫോറസ്‌റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ അരു സക്കറിയ എിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ആനയെ ചികില്‍സച്ചത്‌. സംഭവത്തില്‍ അന്നുതന്നെ അറസ്‌റ്റിലായ ലോറി െ്രെഡവര്‍ ബാലുശ്ശേരി സ്വദേശി സമീജ്‌(26)നെ ബുധനാഴ്‌ച ബത്തേരി കോടതി 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തിരുന്നു.
ലോറിയും വനംവകുപ്പ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. കാട്ടാന ചരിഞ്ഞ പശ്‌ച്ചാതലത്തില്‍ വനം വകുപ്പുദാ്യേഗസ്‌ഥര്‍ രാത്രി കാല പട്രോളിംഗ്‌ ശക്‌തമാക്കി.

Ads by Google
Advertisement
Friday 12 Jul 2019 02.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW