Friday, July 12, 2019 Last Updated 27 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 02.40 AM

ഓണത്തിന്‌ പൂവും പച്ചക്കറിയും കുന്നംകുളം പോലീസ്‌ സ്‌റ്റേഷന്‍ മാതൃക കാക്കിയിട്ട്‌ കാര്‍ഷിക വിപ്ലവത്തിലേക്ക്‌

uploads/news/2019/07/321275/t3.jpg

കുന്നംകുളം: ജില്ലയിലെ മറ്റ്‌ പോലീസ്‌ സ്‌റ്റേഷനുകള്‍ക്ക്‌ മാതൃകയായി കുന്നംകുളം പോലീസ്‌ സ്‌റ്റേഷനില്‍ കാര്‍ഷിക വിപ്ലവം.
സംസ്‌ഥാന സര്‍ക്കാരിന്റെ കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിന്റെ സഹായത്തോടെ കുന്നംകുളം പോലീസ്‌ സ്‌റ്റേഷനില്‍ പച്ചക്കറി -പൂ കൃഷിക്ക്‌ തുടക്കമായി. പോലീസ്‌ സ്‌റ്റേഷനു പുറകുവശത്ത്‌ വാഹനങ്ങള്‍ കസ്‌റ്റഡിയില്‍ സൂക്ഷിച്ചിരുന്ന സ്‌ഥലം മാലിന്യ വിമുക്‌തമാക്കിയശേഷം 20 സെന്റ്‌ ഭൂമിയിലാണ്‌ പച്ചക്കറി- പൂ കൃഷി ആരംഭിച്ചിട്ടുള്ളത്‌.
എ.സി.പി. ഓഫീസ്‌ കെട്ടിടത്തിന്‌ മുകളിലും പോലീസ്‌ സ്‌റ്റേഷന്‌ ചുറ്റും കൃഷി ആരംഭിച്ചിട്ടുണ്ട്‌. ഇതിനുപുറമെ സ്‌റ്റേഷനു മുന്‍വശം മനോഹരമായി പൂക്കള്‍ വച്ചുപിടിപ്പിച്ച്‌ പൂന്തോട്ടവും രൂപകല്‍പ്പന ചെയ്‌തിട്ടുണ്ട്‌. ഓണത്തിന്‌ പൂവും പച്ചക്കറികളും വിളവെടുക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ കൃഷിക്ക്‌ മേല്‍നോട്ടം വഹിക്കുന്ന ചൂണ്ടല്‍ പയ്യൂര്‍ സ്വദേശി അച്യുതന്‍ പറഞ്ഞു. സ്‌റ്റേഷനില്‍ ആരംഭിച്ച പച്ചക്കറി -പൂ കൃഷി നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. സി.ഐ. കെ.ജി. സുരേഷ്‌, എസ്‌.ഐ. യു.കെ. ഷാജഹാന്‍, ട്രാഫിക്‌ എസ്‌.ഐ. വി.എസ്‌. സന്തോഷ്‌, ജില്ലാ കൃഷി വകുപ്പ്‌ എ.ഡി.എ. നെജോണ്‍, ഫീല്‍ഡ്‌ അസി. മഞ്‌ജു, ചൂണ്ടല്‍ കൃഷി ഭവനിലെ കര്‍ഷകമിത്രം അനീഷ്‌ ആനായ്‌ക്കല്‍, നഗരസഭ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ ഗീത ശശി, സുമ ഗംഗാധരന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. വിവിധ തരം പച്ചക്കറികളും ചെണ്ടുമല്ലികളും ഓണപ്പൂക്കളും പൂന്തോട്ട പൂക്കളുമാണ്‌ കൃഷി ചെയ്യുന്നത്‌. ഡ്രിപ്‌ വാട്ടര്‍ സമ്പ്രദായം വഴിയാണ്‌ കൃഷി ചെയ്‌തിട്ടുള്ളത്‌.

Ads by Google
Advertisement
Friday 12 Jul 2019 02.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW