Friday, July 12, 2019 Last Updated 7 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 02.39 AM

വികസനപ്പെരുമഴയില്‍'മുങ്ങി'അടൂരിലെ റോഡുകള്‍

uploads/news/2019/07/321268/p1.jpg

അടൂര്‍: നഗരത്തില്‍ വികസന പെരുമഴ പെയ്യുകയാണെന്നാണ്‌ ജനപ്രതിനിധികളുടെ അവകാശവാദം.
വികസനത്തിന്റേതല്ലാത്ത ഒരു ചെറുമഴ പെയ്‌താല്‍ എം.സി റോഡ്‌ വെള്ളത്തില്‍ മുങ്ങും. അത്രയ്‌ക്കുണ്ട്‌ വികസനം കൊണ്ടുള്ള ഉയര്‍ച്ച!
കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴയെ തുടര്‍ന്ന്‌ സെന്‍ട്രല്‍ ജങ്‌ഷനില്‍ റോഡില്‍ മുട്ടറ്റം വെള്ളമായി. ഇതോടെ ഗതാഗത കുരുക്കും രൂക്ഷമായി. സെന്‍ട്രല്‍ മൈതാനിയില്‍ പൊതുപരിപാടിയും വ്യാപാര മേളകളും നടക്കാറുണ്ട്‌.
സെന്‍ട്രല്‍ ജങ്‌ഷന്‌ ചുറ്റും റോഡില്‍ വെള്ളക്കെട്ടായതോടെ മൈതാനത്തേക്ക്‌ ആര്‍ക്കും പ്രവേശിക്കാന്‍ കഴിയാത്ത സ്‌ഥിതിയാണ്‌. കെ.പി.റോഡ്‌ വഴി കാല്‍നടയാത്രയും ബുദ്ധിമുട്ടാണ്‌. സെന്‍ട്രല്‍ ടോളിന്‌ സമീപത്തെ റോഡുകളില്‍ നിന്ന്‌ ഒഴുകിയെത്തുന്ന വെള്ളം കലുങ്കിലേക്ക്‌ പോകാന്‍ പാത്തി നിര്‍മിച്ചിട്ടുണ്ട്‌.
ഈ പാത്തി ഇലകളും മറ്റ്‌ മാലിന്യങ്ങളും വീണ്‌ അടയുന്നതാണ്‌ വെള്ളക്കെട്ടിന്‌ കാരണം. കെ.പി റോഡിലൂടെ വാഹനങ്ങള്‍ പോകുമ്പോള്‍ കെട്ടിക്കിടക്കുന്ന വെള്ളം ഓ ളം തല്ലി സമീപത്തെ കടകളില്‍ ക യറുന്നത്‌ വ്യാപാരികള്‍ക്കും ബുദ്ധിമുട്ടായിരിക്കുകയാണ്‌.
അശാസ്‌ത്രീയമായ ഓട നിര്‍മാണമാണ്‌ വെള്ളക്കെട്ടിന്‌ മറ്റൊരു കാരണം. ജങ്‌ഷന്‌ സമീപത്ത്‌ നിന്നും ഒഴുകി വരുന്ന വെള്ളം വണ്‍വേ തിരിയുന്ന ഭാഗത്ത്‌ കെട്ടിക്കിടക്കുകയാണ്‌. റോഡിന്റെ ഇരുവശവുമുള്ള ഓടയിലേക്ക്‌ വെള്ളം ഒഴുകിപ്പോകുന്നതിന്‌ സ്‌ഥാപിച്ച പൈപ്പുകള്‍ അടഞ്ഞ്‌ കിടക്കുന്നു. നഗര സൗന്ദര്യവല്‍ക്കരണ പദ്ധതി നടപ്പിലാക്കുമെന്ന്‌ പ്രഖ്യാപനങ്ങള്‍ നടക്കുമ്പോഴാണ്‌ മലിനജലം റോഡില്‍ കെട്ടിക്കിടക്കുന്നത്‌.
റോഡിലെ വെള്ളക്കെട്ടിലൂടെ നടന്ന്‌ പോയവര്‍ക്ക്‌ കാലിന്‌ ചൊറിച്ചിലും മറ്റ്‌ അസ്വസ്‌ഥതകളും ഉണ്ടാകുന്നുണ്ട്‌.

Ads by Google
Advertisement
Friday 12 Jul 2019 02.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW