Friday, July 12, 2019 Last Updated 27 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 02.35 AM

പാറ ഖനനം; കനാല്‍ നടപ്പാലം തകര്‍ച്ചയില്‍

uploads/news/2019/07/321243/k3.jpg

ഓയൂര്‍: വെളിയം മാലയില്‍ തുലവിളയില്‍ പാറ ഖനനം മൂലം സമീപത്തുള്ള കെ.ഐ.പിയുടെ നടപ്പാലം തകരുന്നതായി പരാതി.

അത്യുഗ്ര സ്‌ഫോടന ശേഷിയുള്ള രാസവസ്‌തുക്കള്‍ ഉപയോഗിച്ച്‌ ഖനനം നടത്തുന്നതിനാല്‍ പാലത്തിന്റെ കോണ്‍ക്രീറ്റ്‌ പാളിയായി ഇളകി വീണുകൊണ്ടിരിക്കയാണ്‌.
ക്വാറിയും കനാല്‍ നടപ്പാലവുമായുള്ള ദൂരം 50 മീറ്ററില്‍ താഴെയാണ്‌.
സ്‌ഫോടനം മൂലം സമീപത്തെ കിണറുകള്‍ ഇടിഞ്ഞു താഴുകയും വീടുകളുടെ ഭിത്തികള്‍ക്കു വിള്ളല്‍ ഉണ്ടാവുകയും ചെയ്യുന്നതായി പ്രദേശവാസികള്‍ കലക്‌ടര്‍ക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌.
ഖനനം മൂലം കനാല്‍ നടപ്പാലത്തിനുണ്ടായ ബലക്ഷയം കെ.ഐ.പി.അധികൃതര്‍ പരിശോധിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Friday 12 Jul 2019 02.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW