Friday, July 12, 2019 Last Updated 28 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 02.32 AM

കെ.എസ്‌.ആര്‍.ടി.സി. വളപ്പില്‍ വീണ്ടും മാലിന്യ കൂമ്പാരം

uploads/news/2019/07/321220/e1.jpg

അങ്കമാലി: അങ്കമാലി കെ.എസ്‌.ആര്‍.ടി.സി. സ്‌റ്റാന്‍ഡില്‍ വീണ്ടും മാലിന്യ കൂമ്പാരം. സ്‌റ്റാന്‍ഡിന്റെ തെക്ക്‌ കിഴക്ക്‌ ഭാഗത്തായിട്ടാണ്‌ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്‌.നിര്‍മാണ സാമഗ്രികളുടെ അവശിഷ്‌ടങ്ങളും പ്ലാസ്‌റ്റിക്‌ മാലിന്യങ്ങളും മറ്റു മാലിന്യങ്ങളുമാണ്‌ ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്‌.
ഒരാഴ്‌ചയോളമായി മാലിന്യം ഇവിടെ കിടക്കാന്‍ തുടങ്ങിയിട്ട്‌.എന്നാല്‍ ഇതിന്റെ രണ്ടുവശങ്ങളിലും ഉയരത്തില്‍ മതില്‍ ഉള്ളതിനാല്‍ മാലിന്യം കിടക്കുന്നത്‌ ആര്‍ക്കും കാണാന്‍ സാധിക്കുകയില്ല.
അതിനാല്‍ തന്നെ മാലിന്യം നിക്ഷേപിക്കാന്‍ വരുന്നവര്‍ക്ക്‌ പ്രദേശം സൗകര്യ പ്രദവുമാണ്‌. ഇതിനു സമീപത്തായി ഇരുചക്ര വാഹന പാര്‍ക്കിംഗ്‌ പ്രദേശമായതിനാല്‍ മറ്റാരും ഇവിടേക്ക്‌ വരാറുമില്ല.
മാലിന്യകൂമ്പാരത്തിന്‌ സമീപമുള്ള മതിലിന്‌ അപ്പുറം അങ്കമാലി നഗരസഭാ കാര്യാലയമാണ്‌.
നഗരസഭാ കെട്ടിടത്തില്‍ നിന്നാല്‍ ഈ മാലിന്യം കിടക്കുന്നത്‌ കൃത്യമായി കാണുവാന്‍ സാധിക്കും കാലവര്‍ഷം ആരംഭിച്ചതിനാല്‍ മാലിന്യം ഉടനെ നീക്കം ചെയ്‌തില്ലെങ്കില്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്ന്‌ പിടിക്കുമെന്ന്‌ ഉറപ്പാണ്‌.

Ads by Google
Advertisement
Friday 12 Jul 2019 02.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW