Friday, July 12, 2019 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 02.30 AM

ലഭിക്കുന്നത്‌ നത്തോലി മാത്രം മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കി ട്രോളിങ്‌ നിരോധനം

uploads/news/2019/07/321209/a2.jpg

ചേര്‍ത്തല: ട്രോളിങ്‌ നിരോധനം മത്സ്യത്തൊഴിലാളികള്‍ക്ക്‌ തുണയായില്ല. ലഭിക്കുന്നത്‌ നത്തോലി മാത്രം. വിലയില്ലാതായതോടെ മത്സ്യം വീണ്ടും കടലിലേക്ക്‌ ഉപേക്ഷിക്കേണ്ട സ്‌ഥിതിയിലാണ്‌ മത്സ്യ തൊഴിലാളികള്‍.
ഒരുകിലോ നത്തോലിക്ക്‌ 30 രൂപ മുതല്‍ 50 രൂപ വരെയാണ്‌ ഇന്നലെ വൈകിട്ടത്തെ ചെല്ലാനം ഹാര്‍ബറിലെ വില. 40 കിലോ തൂക്കമുള്ള കുട്ടയ്‌ക്ക്‌ 1300 രൂപയ്‌ക്ക്‌ പോലും വാങ്ങാന്‍ ആളില്ലാത്ത സ്‌ഥിതിയാണ്‌.
മത്തിയും അയലയും നാരന്‍, പൂവാലന്‍ ചെമ്മീനും ട്രോളിങ്‌ നിരോധന കാലയളവില്‍ സമൃദ്ധമായി ലഭിച്ചിരുന്നെങ്കിലും ഇക്കുറി ഇത്തരം മത്സ്യങ്ങള്‍ കണികാണാന്‍ പോലുമില്ലെന്നാണ്‌ തൊഴിലാളികള്‍ പറയുന്നത്‌.
പ്രളയത്തെ തുടര്‍ന്ന്‌ തീരത്ത്‌ എക്കലടിഞ്ഞ്‌ ഉപ്പിന്റെ സാന്ദ്രത കുറഞ്ഞതാണ്‌ മത്സ്യലഭ്യതയുടെ കുറവിന്‌ കാരണമെന്നാണ്‌ തീരദേശവാസികള്‍ പറയുന്നത്‌. ചെല്ലാനം ഹാര്‍ബറില്‍ നിന്ന്‌ പ്രതിദിനം 2000 ഓളം വള്ളങ്ങളാണ്‌ മത്സ്യബന്ധനത്തിന്‌ പുറപ്പെടുന്നത്‌. മത്സ്യലഭ്യത കുറഞ്ഞതോടെ ഇന്ധനത്തിനുള്ള വകപോലും ഇവര്‍ക്ക്‌ ലഭിക്കുന്നില്ല.
ചേര്‍ത്തല താലൂക്കില്‍ വള്ളങ്ങള്‍ക്ക്‌ സുരക്ഷിതമായി കടലില്‍ ഇറങ്ങുന്നതിനും കയറുന്നതിനും ഹാര്‍ബര്‍ ഇല്ലാത്തതിനാല്‍ മേഖലയിലുള്ള തൊഴിലാകള്‍ വള്ളമിറക്കുന്നതിന്‌ ചെല്ലാനത്താണ്‌ എത്തുന്നത്‌.
മത്സ്യത്തിന്‌ തറവില നിശ്‌ചയിക്കുകയും ആദ്യ ലേല അവകാശം തൊഴിലാളികള്‍ക്ക്‌ ലഭ്യമാക്കുകയും സര്‍ക്കാര്‍ മുന്‍കൈയെടുത്ത്‌ സംഭരണ സംവിധാനം ഒരുക്കുകയും ചെയ്‌താലേ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധിക്ക്‌ പരിഹാരമാകുകയുള്ളുയെന്ന്‌ മത്സ്യത്തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) നേതാവ്‌ ജോയ്‌ സി. കമ്പക്കാരന്‍ പറഞ്ഞു.

Ads by Google
Advertisement
Friday 12 Jul 2019 02.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW