Saturday, July 06, 2019 Last Updated 15 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 12.57 AM

സംസ്‌ഥാന സര്‍ക്കാരിനു മനുഷ്യമുഖം നഷ്‌ടമായി: തിരുവഞ്ചൂര്‍

uploads/news/2019/07/319801/k2.jpg

കോട്ടയം: മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളാണു സംസ്‌ഥാന സര്‍ക്കാരിന്റെ മുഖമുദ്രയെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ.
തദ്ദേശ സ്‌ഥാപനങ്ങളിലേര്‍പ്പെടുത്തിയിട്ടുള്ള സാമ്പത്തിക നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക, ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്തുക, നെടുങ്കണ്ടം കസ്‌റ്റഡി മരണത്തിന്‌ ഉത്തരവാദികളായ മുഴുവന്‍പേരെയും അറസ്‌റ്റുചെയ്യുക, കാരുണ്യാ പദ്ധതി പുനരാരംഭിയ്‌ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി കളക്‌ടറേറ്റിനു മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി. പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്‌ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ട്രഷറാര്‍ ജോണ്‍സണ്‍ ഏബ്രഹാം, മഹിളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ലതികാ സുഭാഷ്‌, ഫിലിപ്പ്‌ ജോസഫ്‌, നാട്ടകം സുരേഷ്‌, ജോസി സെബാസ്‌റ്റ്യന്‍, പി.എസ്‌. രഘുറാം, രാധാ വി. നായര്‍, മോഹന്‍ കെ. നായര്‍, ജി.ഗോപകുമാര്‍ ,ബിജു പുന്നത്താനം,ജസിമോള്‍ മനോജ്‌, ഡോ. പി.ആര്‍ സോനാ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 06 Jul 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW