Saturday, July 06, 2019 Last Updated 20 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 12.57 AM

സ്‌റ്റാന്‍ഡിങ്‌ ചെയര്‍മാന്‍ സ്‌ഥാനം എല്‍.ഡി.എഫ്‌. പിടിച്ചെടുത്തു

മുണ്ടക്കയം: യു.ഡി.എഫ്‌. ഭരിക്കുന്ന ഗ്രാമപഞ്ചായത്തിലെ ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ എല്‍.ഡി. എഫിന്‌ വിജയം. ലോക്‌ താന്ത്രിക്‌ ജനതാദളിലെ മഞ്‌ജു ഷാനു ചെയര്‍പേഴ്‌സനായി തെരഞ്ഞെടുക്കപ്പെട്ടു.
എല്‍.ഡി.എഫ്‌. കൊണ്ടുവന്ന അവിശ്വാസത്തിലൂടെ കോണ്‍ഗ്രസിലെ സൂസമ്മ മാത്യു പുറത്തായതിനെ തുടര്‍ന്നാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ലോക്‌ താന്ത്രിക്‌ ജനതാദള്‍ മുന്നണി വിട്ടിട്ടും മഞ്ചു ഷാനു യു. ഡി.എഫിന്റെ ഭാഗമായി തുടരുകയായിരുന്നു.
കഴിഞ്ഞ പാര്‍ലമെന്റ്‌ ഇലക്ഷന്‍ സമയത്ത്‌ കുടിവെള്ള പ്രശ്‌നത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ്‌ മഞ്ചു ഷാനു മുന്നണി വിട്ടത്‌. തുടര്‍ന്ന്‌ എല്‍.ഡി.എഫ്‌. അവിശ്വാസത്തിലൂടെ സൂസമ്മ മാത്യുവിനെ പുറത്താക്കുകയായിരുന്നു.
പഞ്ചായത്ത്‌ കോണ്‍ഫറസ്‌ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍നിന്നു കോണ്‍ഗ്രസിലെ വല്‍സമ്മ തോമസ്‌, സൂസമ്മ മാത്യു തുടങ്ങിയവര്‍ വിട്ടു നിന്നു. സി. പി. എമ്മിലെ സനല്‍ എം. ബി, രേഖാദാസ്‌ തുടങ്ങിയവര്‍ മഞ്ചു ഷാനുവിന്‌ അനുകൂലമായി വോട്ടു ചെയ്‌തു.
കാഞ്ഞിരപ്പള്ളി തഹസിദാര്‍ അലക്‌സ്‌ മാത്യു വരണാധികാരിയായിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയര്‍പേഴ്‌സണ്‍ മഞ്‌ജു ഷാനുവിന്‌ എല്‍. ഡി. എഫ്‌ സ്വീകരണം നല്‍കി.
സി. പി. എം ലോക്കല്‍ സെക്രട്ടറി സിവി അനില്‍കുമാര്‍, പി. എസ്‌. സുരേന്ദ്രന്‍, ടി. കെ. ശിവന്‍, ടി. എസ്‌. റഷീദ്‌, പി. കെ. പ്രദീപ്‌, കെ. എന്‍. സോമരാജന്‍, എം. ജി. രാജു രേഖ ദാസ്‌, എം. ബി. സനല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 06 Jul 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW