Friday, July 05, 2019 Last Updated 28 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 12.25 AM

പൊന്‍കുന്നം- പ്ലാച്ചേരി, കോന്നി- പുനലൂര്‍ റീച്ചുകളുടെ ടെന്‍ഡര്‍ ഉടന്‍

uploads/news/2019/07/319516/k3.jpg

കോട്ടയം: പൊന്‍കുന്നം -പുനലൂര്‍ റോഡ്‌ നവീകരണത്തിന്റെ ഭാഗമായി പൊന്‍കുന്നം -പ്ലാച്ചേരി, കോന്നി - പുനലൂര്‍ റീച്ചുകളുടെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ നടക്കും. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കരാറുണ്ടാകുമെന്നു കെ.എസ്‌.ടി.പി. അധികൃതര്‍ വ്യക്‌തമാക്കി. പ്ലാച്ചേരി - കോന്നി റീച്ചിന്റെ നിര്‍മാണത്തിനു നേരത്തെ കരാറായിരുന്നു.
കോന്നി - പുനലൂര്‍, പൊന്‍കുന്നം - പ്ലാച്ചേരി ഭാഗങ്ങളിലെ ടെന്‍ഡറുകളില്‍ സാങ്കേതിക പരിശോധന പൂര്‍ത്തിയായിട്ടുണ്ട്‌. തുടര്‍ന്ന്‌ ഇത്‌ അംഗീകാരത്തിനായി ലോകബാങ്കിന്‌ സമര്‍പ്പിച്ചിരിക്കുകയാണ്‌.
ലോകബാങ്കിന്റെ അനുമതി ലഭിച്ചാലുടന്‍ തുക രേഖപ്പെടുത്തിയിരിക്കുന്ന ടെന്‍ഡറുകള്‍ തുറക്കും. ഇതില്‍ തെരഞ്ഞെടുക്കന്ന കമ്പനിക്ക്‌, ചീഫ്‌ സെക്രട്ടറി അധ്യക്ഷനാകുന്ന സമിതിയുടെ പരിശോധനക്കൊടുവില്‍ കരാര്‍ നല്‍കും. രണ്ടാഴ്‌ചക്കുള്ളില്‍ ഈ നടപടികളെല്ലാം പൂര്‍ത്തിയാക്കി കരാര്‍ നലകുമെന്നു കെ.എസ്‌.ടി.പി അധികൃതര്‍ പറഞ്ഞു.
പുനലൂര്‍ - കോന്നി - 29.84 കിലോമീറ്റര്‍, പൊന്‍കുന്നം -പ്ലാച്ചേരി - 22.173 കിലോമീറ്റര്‍ എന്നീ റീച്ചുകളിലാണ്‌ ഉടന്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുക. മൂന്നിടത്തേക്കും പ്രത്യേക ടെന്‍ഡറുകളായിരുന്നു. പുനലൂര്‍ - കോന്നി റീച്ച്‌ -226.61 കോടി, പൊന്‍കുന്നം -പ്ലാച്ചേരി - 236.79 കോടി കോടി രൂപ എന്നിങ്ങനെയാണു പദ്ധതിയുടെ അടങ്കല്‍ തുക.
കോന്നി - പ്ലാച്ചേരി റീച്ചില്‍ നിര്‍മാണത്തിന്‌ കരാറായി. കോന്നി -പ്ലാച്ചേരി റീച്ചില്‍ ഉള്‍പ്പെട്ട 30.16 കിലോമീറ്റര്‍ വരുന്ന റോഡിന്റെ നിര്‍മാണത്തിനാണു കരാറായിരിക്കുന്നത്‌. 274.24 കോടിയായിരുന്ന അടങ്കല്‍ തുക. പെരുമ്പാവൂര്‍ ആസ്‌ഥാനമായ ഇ.കെ.കെ ഇന്‍ഫ്രാസ്‌ട്രക്‌ച്ചറിനാണു കരാര്‍.
279 കോടിക്കാണു കമ്പനി കരാര്‍ ഏറ്റെടുത്തിരിക്കുന്നത്‌. ഒരു കിലോമീറ്ററിന്‌ 9.04 കോടി രൂപയാണു ചെലവ കണക്കാക്കിയിരിക്കുന്നത്‌. 24 മാസമാണു നിര്‍മാണകാലാവധി. അഞ്ചുവര്‍ഷത്തെ മെയിന്‍റ്റന്‍സ്‌ ചുമതലയും കരാറുകാര്‍ക്കുണ്ട്‌. ലോകബാങ്ക്‌ ധനസഹായത്തോടെ കെ.എസ്‌.ടി.പി പദ്ധതിയിലാണു റോഡ്‌ നവീകരണം നടക്കുന്നത്‌. എന്‍ജിനീയറിങ്‌ പ്രോക്യുര്‍മെന്റ്‌ സിസ്‌റ്റത്തില്‍(ഇ.പി.സി) നിര്‍മിക്കണമെന്നാണു ലോകബാങ്ക്‌ നിര്‍ദേശം.
പുനലൂര്‍ -മൂവാറ്റുപുഴ സംസ്‌ഥാന പാതയുടെ ഭാഗമായിരുന്നെങ്കിലും പൊന്‍കുന്നം പുനലൂര്‍ ഭാഗത്തെ നവീകരണം വൈകുകയായിരുന്നു. പൊന്‍കുന്നം - തൊടുപുഴ റോഡിന്റെ നവീകരണം രണ്ടു വര്‍ഷം മുമ്പു പൂര്‍ത്തിയായിരുന്നു.
2002ല്‍ തുടക്കമിട്ടതാണു പദ്ധതി. എന്നാല്‍, ഇഴഞ്ഞുനീങ്ങിയതിനൊടുവില്‍ രണ്ടുവര്‍ഷം മുമ്പാണു പകുതിഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായത്‌.
എന്നാല്‍, പൊന്‍കുന്നം പുനലൂര്‍ നവീകരണം അനിശ്‌ചിതമായി നീളുകയായിരുന്നു. 83 കിലോമീറ്റര്‍ വരുന്ന ഈ റോഡിെന്റ നിര്‍മാണം ജനുവരിയില്‍ തുടങ്ങുമെന്നായിരുന്നു ആദ്യം പറഞ്ഞത്‌. എന്നാല്‍, ടെന്‍ഡര്‍ നടപടികള്‍ വൈകുകയായിരുന്നു.
കൊല്ലം,പത്തനംതിട്ട, കോട്ടയം ജില്ലകളുടെ മലയോരമേഖല വികസനത്തിനു വന്‍സാധ്യതകള്‍ തുറക്കുന്ന റോഡാണിത്‌. അടുത്തിടെ നിര്‍മാണ കാലാവധി 2021 വരെ നീട്ടാന്‍ ലോകബാങ്ക്‌ അനുമതി നല്‍കിയിരുന്നു.

Ads by Google
Advertisement
Friday 05 Jul 2019 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW