Friday, July 05, 2019 Last Updated 13 Min 20 Sec ago English Edition
Todays E paper
Ads by Google
പി.വി. ബിജേഷ്‌
Friday 05 Jul 2019 12.25 AM

'ഇമ്മിണി ബല്യ' സാഹിത്യകാരന്‍ മണ്‍മറഞ്ഞിട്ട്‌ കാല്‍നൂറ്റാണ്ട്‌

uploads/news/2019/07/319512/VaikomBasheer050719a.jpg

വൈക്കം:വൈക്കത്തിന്റെ സ്വന്തം വിശ്വസാഹിത്യകാരന്‍ ഓര്‍മയായിട്ട്‌ ഇന്ന്‌ 25 വര്‍ഷം പിന്നിടുന്നു. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ വേറിട്ട ശൈലി ഇന്നും മലയാളികള്‍ നെഞ്ചോടു ചേര്‍ക്കുന്നുണ്ട്‌. ബഷീര്‍ കൃതികള്‍ ഇന്നും പുസ്‌തക ശാലകളില്‍ ചൂടപ്പം പോലെ വിറ്റുപോകുന്നത്‌ ഇതിനു തെളിവാണ്‌. ബഷീറിന്റെ സൃഷ്‌ടികളില്‍ എന്നും നിറഞ്ഞു നിന്നിരുന്നത്‌ സമൂഹത്തിലെ പച്ച മനുഷ്യരായിരുന്നു.

പോക്കറ്റടിക്കാര്‍, ജയില്‍ തടവുകാര്‍, വേശ്യകള്‍, യോഗികള്‍, സൂഫികള്‍ എന്നിവരെല്ലാം ഇതില്‍പ്പെടും. സമൂഹത്തിന്റെ ഉന്നതികളില്‍ നിന്നവരെക്കുറിച്ച്‌ കഥകള്‍ പുറത്തുവരുമ്പോള്‍ ഇതിനൊരു തിരുത്തല്‍ നല്‍കിക്കൊണ്ടാണ്‌ ഇതിഹാസ സാഹിത്യകാരന്‍ ഒരു യാചകയെക്കുറിച്ച്‌ ആദ്യ കഥ മലയാളിയ്‌ക്കു സമ്മാനിച്ചത്‌.

ചെറിയ നോവലുകളെഴുതി മലയാളിക്ക്‌ വലിയ ലോകത്തിന്റെ കാഴ്‌ചകള്‍ പകര്‍ന്നു നല്‍കിയ ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ്‌ തുടങ്ങിയ കഥാപാത്രങ്ങള്‍ ന്യൂ ജനറേഷന്‍ സംസാരങ്ങളിലും നിത്യ പദപ്രയോഗങ്ങളായി നിറഞ്ഞു നില്‍ക്കുന്നു.

മനുഷ്യനെപ്പോലെ ഭൂമിയില്‍ ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന്‌ തന്റെ കൃതികളിലൂടെ ബഷീര്‍ എപ്പോഴും അടിവരയിട്ടിരുന്നു. ഈ രീതിയില്‍ കഥകള്‍ സൃഷ്‌ടിച്ച മലയാളത്തിലെ ആദ്യ എഴുത്തുകാരന്‍ ആരെന്നു ചോദിച്ചാല്‍ പുതിയ തലമുറയ്‌ക്ക്‌ പറയാന്‍ ഒരു ബഷീര്‍ മാത്രമേയുള്ളൂ.
ജീവിതത്തോട്‌ സ്‌നേഹവും ആദരവും പുലര്‍ത്തിക്കൊണ്ട്‌ നര്‍മബോധത്തോടെ ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന രീതിയിലായിരുന്നു ബഷീറിന്റെ സൃഷ്‌ടികള്‍.

അസാധാരണ രീതിയിലുള്ള കഥപറച്ചിലുകള്‍ മറ്റൊരു പ്രത്യേകതയായിരുന്നു. പുതിയ വാക്കുകളും ശൈലിയും മനോഹരമായി കോര്‍ത്തിണക്കി വായനക്കാര്‍ക്ക്‌ എന്നും പുതിയ അനുഭൂതികള്‍ നല്‍കാന്‍ ഈ സാഹിത്യകാരന്‌ എന്നും കഴിഞ്ഞിട്ടുണ്ട്‌.
അതുകൊണ്ട്‌ തന്നെയാണ്‌ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌, ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിഹാസമായി മാറിയ മഹാമനുഷ്യനെന്ന്‌ ബഷീറിനെ വിശേഷിപ്പിച്ചത്‌.

സാഹിത്യ സൃഷ്‌ടികളില്‍ മാത്രമല്ല ബഷീര്‍ സ്‌പര്‍ശമേറ്റത്‌, പാചകം, മത്സ്യബന്ധനം, മാജിക്‌ എന്നിവയെല്ലാം ബഷീര്‍ വശത്താക്കിയിരുന്നു. ദേശാടനത്തിനിടയ്‌ക്കായിരുന്നു ഇതിനെല്ലാം സമയം കണ്ടെത്തിയിരുന്നത്‌.
തലയോലപ്പറമ്പിലെ പാലാംകടവിലാണ്‌ സാഹിത്യകാരന്‍ ജനിച്ചത്‌. സാഹിത്യ സൃഷ്‌ടികളിലെല്ലാം തന്റെ പ്രിയനാടിനെ വലിയ സാഹിത്യകാരന്‍ എന്നും ഓര്‍ത്തിരുന്നു. സാഹിത്യകാരന്റെ സ്‌മരണ പുതുക്കാന്‍ നാട്‌ കാണിയ്‌ക്കുന്ന ആവേശം അദ്ദേഹത്തോടുള്ള സ്‌നേഹം അനര്‍വചനീയമാക്കുന്നു.

പി.വി. ബിജേഷ്‌

Ads by Google
Advertisement
പി.വി. ബിജേഷ്‌
Friday 05 Jul 2019 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW