Thursday, July 04, 2019 Last Updated 4 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 12.27 AM

മത്സ്യത്തൊഴിലാളിയായ വീട്ടമ്മയ്‌ക്ക്‌ ചികിത്സ നിഷേധിച്ചതായി ആക്ഷേപം

വൈക്കം: ബസില്‍ വീണു പരുക്കേറ്റ മത്സ്യത്തൊഴിലാളിക്ക്‌ ഡോക്‌ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി. ഇതിനെതിരെ ധീവരസഭ പ്രവര്‍ത്തകര്‍ ഡോക്‌ടറുടെ സ്വകാര്യ പരിശോധനാ സ്‌ഥലത്ത്‌ പ്രതിഷേധിച്ചു. ടി.വി പുരം കിഴക്കേവെള്ളക്കാട്ടില്‍ മായ(46)യെ അഞ്ചു ദിവസം മുന്‍പാണ്‌ വീണു നടുവിനു പരുക്കേറ്റ്‌ വൈക്കം താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. തുടര്‍ന്ന്‌ അസ്‌ഥിരോഗ വിഭാഗത്തിലേക്ക്‌ റഫര്‍ ചെയ്‌തു.
എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അസ്‌ഥിരോഗ വിദഗ്‌ധന്‍ രോഗിയെ പരിശോധിച്ചിട്ടില്ലെന്നു പറയുന്നു. കടുത്ത വേദനയില്‍ പുളയുന്ന രോഗിയുടെ ദയനീയാവസ്‌ഥ കണ്ട്‌ ബന്ധുക്കള്‍ താലൂക്ക്‌ ആശുപത്രിയിലെ അസ്‌ഥിരോഗ വിദഗ്‌ധനെ കണ്ടു. എന്നാല്‍ ഡോക്‌ടര്‍ രോഗിയെ നോക്കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, പരാതി പറയാന്‍ ചെന്നവര്‍ക്ക്‌ നേരേ കയര്‍ക്കുകയും അവരെ മുറിയില്‍ നിന്ന്‌ ഇറക്കി വിടുകയും ചെയ്‌തെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.
മത്സ്യം വില്‍ക്കുന്നതിനായി വൈക്കത്തു നിന്നും കാണക്കാരി ഭാഗത്തേക്ക്‌ പോകുമ്പോള്‍ കെ.എസ്‌.ആര്‍.ടി.സി ബസിനുള്ളില്‍ വീണാണ്‌ മായക്ക്‌ പരിക്കേറ്റത്‌.
അപകടത്തില്‍ പരിക്കേറ്റതായിട്ടും ആശുപത്രിയില്‍ നിന്ന്‌ പൊലീസില്‍ അറിയിക്കുകയോ മറ്റു നടപടിക്രമങ്ങള്‍ പാലിക്കുകയോ ചെയ്‌തിട്ടില്ലെന്നും ബന്ധുക്കള്‍ക്ക്‌ പരാതിയുണ്ട്‌. ഡോക്‌ടറുടെ അനാസ്‌ഥക്കെതിരെ ജില്ലാ പ്രസിഡന്റ്‌ ശിവദാസ്‌ നാരായണന്‍, സെക്രട്ടറി എം.കെ രാജു എന്നിവരുടെ നേതൃത്വത്തില്‍ ധീവരസഭ പ്രവര്‍ത്തകര്‍ ഡോക്‌ടര്‍ സ്വകാര്യ പരിശോധന നടത്തുന്ന വീടിനു മുന്നില്‍ പ്രതിഷേധിച്ചു.

Ads by Google
Advertisement
Thursday 04 Jul 2019 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW