Thursday, July 04, 2019 Last Updated 17 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 12.27 AM

സുരക്ഷാ ജോലിക്കു കാക്കിയിട്ടാല്‍ സുശീലനെ പോലെയാകണം...

ചങ്ങനാശേരി:കെ.എസ്‌.ആര്‍.ടി.സി.സ്‌റ്റാന്‍ഡില്‍ കണ്ണിമ ചിമ്മാന്‍ പറ്റില്ല അതിനു മുന്നേ തലങ്ങും വിലങ്ങും ബസുകള്‍ കയറിയിറങ്ങും. എന്നാല്‍ ഭയപ്പെടേണ്ട എത്ര തിരക്കിലും ഒപ്പമുണ്ടന്ന സന്ദേശവുമായി ഒരു ജീവനക്കാരന്‍ യാത്രയുടെ ക്ലേശമകറ്റി നിങ്ങള്‍ക്കൊപ്പമുണ്ട്‌.യാത്രക്കാരെ സുരക്ഷിതമായി യാത്രചെയ്യാന്‍ അവസരമൊരുക്കി അവരുടെ സംരക്ഷകനായി കഴിഞ്ഞ പതിനാലു വര്‍ഷമായി സെക്യൂരിറ്റി അസിസ്‌റ്റന്റ്‌ സര്‍ജനായി സേവനം ചെയ്യുകയാണു കോട്ടയം നീണ്ടൂര്‍ സ്വദേശി എം.എസ്‌. സതീശന്‍.
നുറു കണക്കിനു ദീര്‍ഘദൂര ബസുകളും ഡിപ്പോയില്‍ നിന്നും പുറപ്പെടുന്ന സ്‌ഥിരം ഷെഡ്യുളകളും നിറയുന്ന സ്‌റ്റാന്‍ഡില്‍ പകല്‍ നിന്നു തിരിയാനിടമില്ല . ബസുകളുടെ കയറ്റി ഇറക്കത്തിനു മതിയായ സ്‌ഥലം തികയാത്ത ഡിപ്പോയില്‍ എം.സി.റോഡിലേക്കു നീണ്ടു ഗതാഗതം മുടക്കുന്നതു തടഞ്ഞ്‌ ഇതേ സമയത്തു ബസുകള്‍ക്കിടയിലൂടെ കടന്നു വന്ന്‌ വെയിലെന്നോ മഴയെന്നോ നോക്കാതെ ബസുകളുടെ ദിശാ ബോര്‍ഡുകള്‍ നോക്കി യാത്രക്കാരെ കയറ്റി വിടാന്‍ പാടുപെടുകയാണ്‌ സതീശന്‍.
നാം കണ്ടു പഴകിയ കെ.എസ്‌.ആര്‍.ടി.സി. സെക്യുരിറ്റിയല്ല എം.എസ്‌. സതീശന്‍ നല്ലവൃത്തിയുള്ള വടിവൊത്ത യൂണിഫോമില്‍ സ്‌ഫുടതയാര്‍ന്ന ശബ്‌ദത്തില്‍ കോഡ്‌ ലെസ്‌ മൈക്രോഫോണുമായി സദാ ചുറ്റിതിരിയുന്ന സെക്യുരിറ്റി ഉദ്യോഗസ്‌ഥനെ ഇവിടെ മാത്രമേ നിങ്ങള്‍ക്കു കാണാനാവൂ. സുരക്ഷയ്‌ക്കു തന്നെ അപവാദമായ നിരവധി സെക്യുരിറ്റികളുടെ ഇടയിലാണ്‌ ഇതു പോലെ ജോലിയില്‍ കൃത്യതയും ചിട്ടയും പുലര്‍ത്തി യാത്രക്കാര്‍ക്കു സംരക്ഷണമായി നിലകൊള്ളുന്ന സതീശന്‍ സുരക്ഷ ജോലിക്ക്‌ ഇവിടെ മാതൃകയാവുന്നത്‌.
കുറച്ചു മാസങ്ങള്‍ക്കു മുന്‍പു കരാര്‍ അടിസ്‌ഥാനത്തില്‍ രണ്ടു പേര്‍ സെക്യരിറ്റി ജോലിയില്‍ ഉണ്ടായിരുന്നു. അവരെ ഒഴിവാക്കിയതോടെ ഡബിള്‍ ഡ്യുട്ടി ചെയ്യേണ്ടി വന്നിട്ടും സതീശന്‍ പഴയ ഫോമില്‍ തന്നെ സേവനം തുടരുകയാണ്‌. സ്‌റ്റാന്‍ഡില്‍ ബസുകള്‍ കുരങ്ങാതെ സുഗമമായി ഒരാളുടെ നിയന്ത്രണത്തില്‍ ഡിപ്പോ ഗതാഗതം ചിട്ടയായി നീക്കുന്നതില്‍ അധികൃതരും സന്തോഷത്തിലാണ്‌. ജോലിയില്‍ ആനന്ദം കണ്ടെത്താനാണു തന്റെ സേവനമെന്നു പറയുന്ന സതീശന്‍ കെ.എസ്‌.ആര്‍.ടി.സി.ക്കും പുതിയ അനുഭവമാകുന്നു.

പി.എ. അബ്‌ദുല്‍സലാം

Ads by Google
Advertisement
Thursday 04 Jul 2019 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW