Monday, July 01, 2019 Last Updated 7 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 01.02 AM

മംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനംറണ്‍വേയില്‍ നിന്ന്‌ തെന്നിമാറി : ഒഴിവായത്‌ വന്‍ ദുരന്തം

uploads/news/2019/07/318554/1.jpg

കാസര്‍ഗോഡ്‌:മംഗലാപുരം അന്താരാഷ്ര്‌ടാ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന്‌ തെന്നിമാറി .വന്‍ ദുരന്തമാണ്‌ ഒഴിവായത്‌.
ദുബായില്‍ നിന്ന്‌ വന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ്‌ നമ്പര്‍ 384 വിമാനമാണ്‌ അപകടത്തില്‍ പെട്ടത്‌. ഞായറാഴ്‌ച്ച വൈകുന്നേരമാണ്‌ 5.30നാണ്‌സംഭവം.
വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി മണ്ണില്‍ നിന്നത്‌ കൊണ്ടാണ്‌ വന്‍ ദുരന്തം ഒഴിവായത്‌
ദുബായ്‌ അന്താരാഷ്ര്‌ട വിമാനത്താവളത്തില്‍ നിന്ന്‌ യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എയര്‍ ഇന്ത്യ കത 812 എന്ന വിമാനം 2010 മേയ്‌ 22 നു്‌ രാവിലെ 6.30നു്‌ മംഗലാപുരം വിമാനത്താവളത്തില്‍ ഇറങ്ങാനൊരുങ്ങവേ റെണ്‍വേയില്‍ നിന്ന്‌ തെന്നി കൊക്കയിലേക്ക്‌ വീണ്‌ തീപിടിച്ച്‌ 158 പേര്‍ മരിച്ചിരുന്നു.. ഇതില്‍ 52 മലയാളികള്‍ ഉള്‍പ്പെട്ടിരുന്നു.
മുമ്പ്‌ അപകടമുണ്ടാ കൊക്കയ്‌ക്കടുത്ത്‌ ചളി നിറഞ്ഞ മണ്ണിലാണ്‌ ഇന്നലെയും വിമാനം നിന്നത്‌.
യാത്രക്കാരെല്ലാം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ടേബിള്‍ ടോപ്പ്‌ വിമാനത്താവളമായ മംഗലാപുരത്ത്‌ റണ്‍വേക്ക്‌ നീളം കുറവായതിനാലാണ്‌ ലാന്‍ഡിങ്ങില്‍ പ്രശ്‌നമുണ്ടാകുന്നത്‌.
അപകത്തെ കുറിച്ച്‌ വിശദമായ അനേ്വഷണത്തിന്‌ ഡയറക്‌ടര്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടിട്ടുണ്ട്‌.

പടം :വിമാനം.
ദുരന്തം വഴി മാറി മംഗലാപുരത്ത്‌ ലാന്‍ഡിങ്ങിനിടയില്‍ തെന്നി മാറി ചെളിയില്‍ താഴ്‌ന്ന എയര്‍ ഇന്ത്യാ വിമാനം.

Ads by Google
Advertisement
Monday 01 Jul 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW