Wednesday, June 26, 2019 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.05 AM

വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവല്‍ക്കരിക്കാന്‍ ആസൂത്രിതശ്രമം: വി.എന്‍ വാസവന്‍

കോട്ടയം: വിദ്യാഭ്യാസ രംഗത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണു കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നു സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍.
കോണ്‍ഫെഡറേഷന്‍ ഓഫ്‌ യൂണിവേഴ്‌സിറ്റി എംപ്ലോയീസ്‌ ഓര്‍ഗനൈസേഷന്‍സിന്റെ ജനറല്‍ കൗണ്‍സില്‍ കോട്ടയത്തു പൊന്‍കുന്നം വര്‍ക്കി സ്‌മാരക ഹാളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിലടക്കം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ്‌ വല്‍ക്കരണ നടപടികള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്കു ശക്‌തി പകരുമെന്നു കോണ്‍ഫെഡറേഷന്‍ ഓഫ്‌ യൂണിവേഴ്‌സിറ്റി എംപ്ലോയീസ്‌ ഓര്‍ഗനൈസേഷന്‍സിന്റെ ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു.
ശമ്പളപരിഷ്‌കരണ നടപടികള്‍ ത്വരിതപ്പെടുത്തുക, പുതിയ സര്‍വകലാശാലകളില്‍ ജീവനക്കാര്‍ക്ക്‌ ഓപ്‌ഷന്‍ അനുവദിക്കുക, സര്‍ക്കാര്‍ ഗ്രാന്റ്‌ വര്‍ധിപ്പിക്കുക, വനിതാ സംവരണ ബില്ല്‌ നിയമാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങളും ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചു.

Ads by Google
Advertisement
Wednesday 26 Jun 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW