Tuesday, June 25, 2019 Last Updated 4 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.47 AM

ധനുവച്ചപുരത്ത്‌ എസ്‌.എഫ്‌.ഐ-എ.ബി.വി.പി സംഘര്‍ഷം: നാല്‌ വിദ്യാര്‍ഥികള്‍ക്ക്‌ പരുക്ക്‌

uploads/news/2019/06/317259/t2.jpg

പാറശാല: ധനുവച്ചപുരത്ത്‌ എസ്‌.എഫ്‌.ഐ-എ.ബി.വി.പി സംഘര്‍ഷം. നാല്‌ വിദ്യാര്‍ഥികള്‍ക്ക്‌ പരുക്ക്‌. ഇന്നലെ രാവിലെയാണ്‌ സഭവം.
കോളേജില്‍ പ്രവേശന ഉത്സവത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്ക്‌ ലഡു വിതരണം നടത്തുമ്പോഴായിരുന്നു ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം അരങ്ങേറിയത്‌. തുടര്‍ന്ന്‌ വിരണ്ട്‌ ഓടിയ വിദ്യാര്‍ഥികള്‍ക്കുനേരെ കോളേജിനുള്ളില്‍ നിന്നും ബിയര്‍ കുപ്പി പൊട്ടിച്ച്‌ വലിച്ചെറിയുകയായിരുന്നുവെന്നും എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ പറയുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബ്‌ വിദ്യാര്‍ഥി ഉള്‍പ്പെടെ നാലുപേര്‍ പാറശാല ആശുപത്രിയില്‍ ചികിത്സയിലാണ്‌.
ധനുവച്ചപുരം കോളജിലെ ബി.എ. ഇംഗ്ലീഷ്‌ വിഭാഗം വിദ്യാര്‍ഥി ആര്യ, തിരുവനന്തപുരം പ്രസ്‌ ക്ലബ്‌ വിദ്യാര്‍ഥി പ്രീജ, ധനുവച്ചപുരം ഐ.എച്ച്‌.ആര്‍.ഡി വിദ്യര്‍ഥികളായ ശില്‍പ്പ, ഗൗരി എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. പൊട്ടിയ ബിയര്‍ കുപ്പിയുടെ ഏറുകൊണ്ട്‌ പ്രീജയെന്ന വിദ്യാര്‍ഥിനിയുടെ തലക്ക്‌ പരുക്കേറ്റു. ധനുവച്ചപുരം കോളജ്‌ ഐ.ടി.ഐ. കേന്ദ്രീകരിച്ച്‌ വിദ്യാര്‍ഥി രാഷ്‌ട്രീയത്തിന്റെ പേരില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംഘര്‍ഷം നടന്നു വരികയാണ്‌.
കഴിഞ്ഞവര്‍ഷങ്ങളില്‍ കൊടി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട്‌ വിദ്യാര്‍ഥികള്‍ തമ്മില്‍ തല്ലും രൂക്ഷമായിരുന്നു. സംഘര്‍ഷാവസ്‌ഥ കണക്കിലെടുത്ത്‌ ധനുവച്ചപുരത്ത്‌ വന്‍ പോലീസ്‌ സന്നാഹം ക്യാമ്പ്‌ ചെയ്യുകയാണ്‌.

Ads by Google
Advertisement
Tuesday 25 Jun 2019 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW