Tuesday, June 25, 2019 Last Updated 8 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.45 AM

ലൈസന്‍സില്ലാത്ത വര്‍ക്ക്‌ഷോപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്‌പിച്ചു

കോന്നി: പഞ്ചായത്ത്‌ ലൈസന്‍സ്‌ ഇല്ലാതെയുള്ള വര്‍ക്ക്‌ ഷോപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്‌ക്കാന്‍ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി നടത്തിപ്പുകാരന്‌ നോട്ടീസ്‌ നല്‍കി. തണ്ണിത്തോട്‌ ഗ്രാമപഞ്ചായത്ത്‌ 12-ാം വാര്‍ഡില്‍ പോലീസ്‌ സ്‌റ്റേഷനു താഴ്‌ഭാഗത്തായി വര്‍ഷങ്ങളായി നിയമം ലംഘിച്ച്‌ പ്രവര്‍ത്തിച്ചു വരുന്ന വര്‍ക്ക്‌ ഷോപ്പിനാണ്‌ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി പി.എ.ഷാജു സ്‌റ്റോപ്പ്‌ മെമ്മോ നല്‍കിയിട്ടുള്ളത്‌. 15 ദിവസത്തിനകം രേഖാ മൂലം വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌.
പഞ്ചായത്തിന്റെ അനുമതിയില്ലാതെ ഷെഡും അനുബന്ധമായി രണ്ട്‌ മുറികളുംനിര്‍മിച്ച്‌ പ്രവര്‍ത്തിക്കുന്ന ഈ സ്‌ഥാപനത്തിനെതിരെ നിരവധി പരാതികള്‍ ഉണ്ടായിട്ടും ഗ്രാമ പഞ്ചായത്ത്‌ അധികൃതര്‍ നടപടികള്‍ സ്വീകരിക്കാതിരുന്നത്‌ ഏറെ പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു.
ഇതു സംബന്ധിച്ച്‌ ഇന്നലെ മംഗളം നല്‍കിയ വാര്‍ത്തയെ തുര്‍ന്നാണ്‌ നടപടി. അനധികൃതവും, അപകടകരവുമായ നിലയില്‍ നിര്‍മിച്ച കെട്ടിടത്തിലുള്ള കമ്പ്ര സ്‌ഡ്‌ ഗ്യാസ്‌ സിലണ്ടറാണ്‌ ഏറെ ഭീഷണി ഉയര്‍ത്തുന്നത്‌. ഇവിടെ എങ്ങനെ വൈദ്യുതി കണക്ഷന്‍ നല്‍കിയെന്നതിനെ സംബന്ധിച്ച്‌ വൈദ്യുതി ബോര്‍ഡ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഇപ്പോഴുള്ള ഉദ്യോഗസ്‌ഥര്‍ക്ക്‌ ആര്‍ക്കും തന്നെ ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇല്ലന്നും അധികൃതര്‍ പറയുന്നു.
താന്‍ നല്‍കിയ മെമ്മോ നടപ്പാക്കാന്‍ തയാറാകാതിരുന്നാല്‍ പോലീസിന്റെ സഹായം തേടി നടപടികള്‍ നടത്തുമെന്ന്‌ സെക്രട്ടറി മംഗളത്തോട്‌ പറഞ്ഞു.

Ads by Google
Advertisement
Tuesday 25 Jun 2019 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW