Tuesday, June 25, 2019 Last Updated 16 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.44 AM

ജലാശങ്ങള്‍ കണ്ടറിഞ്ഞ്‌ കുട്ടികളുടെ പഠനയാത്ര

uploads/news/2019/06/317242/k4.jpg

ഇളങ്ങുളം: ജലാശയങ്ങള്‍ നല്‍കുന്ന അനുഗ്രഹം കണ്ടറിയാന്‍ കുട്ടികളുടെ പഠനയാത്ര. പാഠപുസ്‌തകങ്ങളില്‍ വായിച്ചറിയുന്ന പ്രകൃതി പാഠങ്ങളെ അടുത്തു പരിചയപ്പെടുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്‌ ഇളങ്ങുളം ശ്രീ ധര്‍മ്മശാസ്‌താ ദേവസ്വം സ്‌കൂളിലെ കുട്ടികള്‍ യാത്ര നടത്തിയത്‌. നാലാം ക്ലാസിലെ പരിസരപഠനം പുസ്‌തകത്തിലെ വയലും വനവും എന്ന പാഠഭാഗത്തെ ആസ്‌പദമാക്കിയായിരുന്നു പഠനയാത്ര.
ഇളങ്ങുളം ക്ഷേത്രത്തിന്റെ ആറാട്ടുകുളം, നവീകരിച്ച വെള്ളാങ്കാവ്‌ കുളം ഉള്‍പ്പെടുന്ന കുടിവെള്ള പദ്ധതി, കോടിക്കണക്കിനു ലിറ്റര്‍ ജലം സംഭരിച്ചിരിക്കുന്ന നരിപ്പാറമട എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം. പഴമയുടെ പ്രൗഢിയും നാട്ടിന്‍ പുറത്തിന്റെ പച്ചപ്പും ഇന്നും കാത്തുസൂക്ഷിക്കുന്ന ഇളങ്ങുളം ആറാട്ടുകുളമാണ്‌ ആദ്യം കണ്ടത്‌.
തുടര്‍ന്ന്‌ വെള്ളാങ്കാവ്‌ കുളത്തിലേയ്‌ക്ക്‌. ഒരു വര്‍ഷം മുന്‍പ്‌ വരെ ചേറും ചെളിയും നിറഞ്ഞ്‌ ഉപയോഗശൂന്യമായിരുന്ന വെള്ളാങ്കാവ്‌ കുളം എലിക്കുളം ഗ്രാമപഞ്ചായത്തും പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്തും സംയുക്‌തമായാണ്‌ നവീകരിച്ചത്‌.
കുളത്തിന്റെ നവീകരണത്തിനു മുന്‍പുള്ള ദൃശ്യങ്ങള്‍ ചിത്രങ്ങളിലൂടെ കണ്ടറിഞ്ഞ കുട്ടികള്‍ക്ക്‌ ജലസമൃദ്ധിയുടെ കാഴ്‌ചകള്‍ അത്ഭുതമായി. തെളിനീരില്‍ ഓളം തല്ലിയും ആര്‍ത്തുവിളിച്ചും കുട്ടികള്‍ സന്തോഷം പങ്കിട്ടു.
നരിപ്പാറമടയിലേക്കായിരുന്നു പിന്നീട്‌ യാത്ര. രണ്ടര ഏക്കറില ധികം സ്‌ഥലത്ത്‌ വ്യാപിച്ചു കിടക്കുന്ന നരിപ്പാറമട എലിക്കുളം പഞ്ചായത്തിലെ ഏറ്റവും വലിയ ജലസംഭരണികളില്‍ ഒന്നാണ്‌. പാറമടയുടെ വലുപ്പവും വന്യതയും ജലസമൃദ്ധിയും നേരിട്ടു കണ്ടറിഞ്ഞായിരുന്നു നാലാം ക്ലാസിലെ 38 കുട്ടികള്‍ മടങ്ങിയത്‌.
പ്രഥമാധ്യാപിക ജി.ജിജി, എസ്‌.അഭിലാഷ്‌, വാര്‍ഡ്‌ അംഗം സുജാതാ ദേവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനയാത്ര.

Ads by Google
Advertisement
Tuesday 25 Jun 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW