Tuesday, June 25, 2019 Last Updated 16 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.44 AM

അപകട പരമ്പരതീര്‍ത്ത്‌ കൊടും വളവുകള്‍

uploads/news/2019/06/317241/k3.jpg

കാഞ്ഞിരപ്പള്ളി: ദേശീയപാത 183 ല്‍ രണ്ടിടങ്ങളില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ യാത്രക്കാര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചക്ക്‌ 12 മണിയോടെ മുണ്ടക്കയത്തു നിന്നും പാലാക്ക്‌ പോയ കെ.എസ്‌.ആര്‍.ടി.സി ബസ്‌ കോട്ടയത്തു നിന്നും മുണ്ടക്കയത്തേക്ക്‌ പോയ കൊണ്ടോടി ബസിന്റെ സൈഡില്‍ ഇടിച്ചതിനുശേഷം പിന്നാലെ വന്ന 407 വാനിലും ഇടിക്കുകയായിരുന്നു. ബസ്സില്‍ യാത്ര ചെയ്‌തിരുന്ന രണ്ട്‌ പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പൊടിമറ്റം എസ്‌.ഡി കോളേജിന്‌ സമീപമുള്ള വളവില്‍ കെ.എസ്‌.ആര്‍.ടി.സി ബസ്‌ തെന്നി മാറി ഇടിക്കുകയായിരുന്നു.
പൊടിമറ്റം കവലയിലെ വളവില്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ രണ്ടു മണിക്ക്‌ സ്‌കോര്‍പിയോയും മറ്റൊരു കാറും കൂട്ടിയിടിച്ച്‌ നിസാര പരിക്കുകളോടെ യാത്രക്കാര്‍ രക്ഷപ്പെട്ടു. ദേശീയപാതയില്‍ കാഞ്ഞിരപ്പള്ളിക്കും, മുണ്ടക്കയത്തിനും ഇടയിലെ വളരെ വീതി കുറഞ്ഞ കൊടും വളവുകള്‍ എറെ അപകട കാരണമാകുന്നു.
കൂടാതെ മഴപെയ്‌ത്‌ വഴുക്കലുള്ളതിനാല്‍ വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ ബ്രേക്ക്‌ ചവിട്ടിയാലും നിയന്ത്രണം വിട്ട്‌ പോയി ഇടിക്കുവാന്‍ എറെ സാധ്യതയുമുണ്ട്‌. കൊടും വളവുകള്‍ അടിയന്തിരമായി നിവര്‍ത്തിയില്ലെങ്കില്‍ വന്‍ ദുരന്തങ്ങള്‍ക്ക്‌ കാരണമായേക്കാം.

Ads by Google
Advertisement
Tuesday 25 Jun 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW